
ഭാഭ അറ്റമിക് റിസർച്ച് സെന്ററിൽ (BARC) റേഡിയോളജിക്കൽ ഫിസിക്സിൽ ഒരു വർഷ ഡിപ്ലോമ ചെയ്യാനവസരം. 30 സീറ്റുകളിലാണ് പ്രവേശനം.സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള 5 പേർക്ക് സ്പോൺസേർഡ് കാറ്റഗറിയിൽ പ്രവേശനമുണ്ട്. മറ്റുള്ളവർ(നോൺ സ്പോൺസേർഡ്) ബോണ്ട് നൽകണം.ഇവർക്ക് പ്രതിമാസം 30000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
യോഗ്യത
60 ശതമാനം മാർക്കോടെ എം.എസ്‌സി (ഫിസിക്സ്) ഫുൾ ടൈം പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം.60 ശതമാനം മാർക്കോടെ ഫിസിക്സ് പ്രധാന വിഷയമായി ബി.എസ്‌സി പൂർത്തിയായിരിക്കണം.ഇന്റഗ്രേറ്റഡ് എം.എസ്‌സിക്കാർക്കും അപേക്ഷിക്കാം. സ്പോൺസേർഡ് വിഭാഗം-സർക്കാർ സ്ഥാപനങ്ങളിൽ റേഡിയോ തെറാപ്പി ഡിപ്പാർട്ട്മെന്റിൽ ഒരു വർഷം പ്രവൃത്തി പരിചയം വേണം. ഉയർന്ന പ്രായം 26.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവു ലഭിക്കും.സ്പോൺസേർഡ് വിഭാഗം-ഉയർന്ന പ്രായ പരിധി 40.
തിരഞ്ഞെടുപ്പ്
നോൺ സ്പോൺസേർഡ് വിഭാഗക്കാർക്ക് 28ന് എഴുത്തു പരീക്ഷയും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് 29ന് ഇന്റർവ്യൂവും മുംബയിൽ വച്ച് നടത്തും.സ്പോൺസേർഡ് വിഭാഗക്കാരെ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കും.അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 10.വെബ്സൈറ്റ്: www.barc.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |