SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

വൃദ്ധയെ കടിച്ചുകൊന്ന തെരുവുനായയ്ക്ക് പേവിഷബാധ: തല്ലിക്കൊന്നു

dogss

തൃശൂർ: എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപടിയിൽ വൃദ്ധയെ കടിച്ചുകൊന്ന തെരുവുനായെ ഇന്നലെ പുലർച്ചെ രണ്ടോടെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. തുടർന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് പേ വിഷബാധയുണ്ടെന്നും സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസമാണ് നായ,കിടപ്പുരോഗിയായ കാർത്യായനിയെ (84) കടിച്ചുകൊല്ലുകയും മകൻ ദേവദാസ്,വഴിയാത്രക്കാരൻ ഉദയരാജ് എന്നിവരെ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തത്.

പരിക്കേറ്റവർ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രണ്ട് വളർത്തുനായ്ക്കളെ നായ കടിച്ചിരുന്നു. ഇവയ്ക്ക് വാക്‌സിനേഷൻ നൽകി. കാർത്യായനിയുടെ കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാർത്യായനിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടിലെത്തിച്ചു. തുടർന്ന് പൊതുദർശനത്തിന് ശേഷം ചെറുതുരുത്തി ശാന്തീതീരത്ത് സംസ്‌കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA