SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

മയക്കുമരുന്ന് റാക്കറ്റ്; നൈജീരിയൻ സ്വദേശി ബംഗളൂരിൽ നിന്ന് പിടിയിൽ

1

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന നൈജീരിയൻ സ്വദേശിയെ ബംഗളൂരിൽ നിന്ന് വഞ്ചിയൂർ പൊലീസ് പിടികൂടി. ഡുമോ ലയണൽ (38) ആണ് അറസ്റ്റിലായത്. ബംഗളൂരിൽനിന്ന് ട്രെയിൻമാർഗം കടത്തിയ 108 ഗ്രാം എം.ഡി.എം.എ.മായി ശ്രീകാന്തിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പേരുടെ പങ്ക് തെളിഞ്ഞത്.ഇലക്‌ട്രോണിക് വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ കടത്തിയത്. വിതരണക്കാർ പിടിയിലായതിനെ തുടർന്ന് ഒളിവിലായ ഡുമോയെ വഞ്ചിയൂർ പൊലീസിന്റെ ഒരു സംഘം ബംഗളൂരിൽ താമസിച്ച് നിരീക്ഷിക്കുകയും ശേഷം ഒളിത്താവളമായ ബാബറപ്പ ലേഔട്ട് എന്ന സ്ഥലത്തുനിന്ന് ഡുമോ ലയണലിനെ പിടികൂടുകയായിരുന്നു .ഏറെ നാളായി ലഹരി ഇടപാടു നടത്തുന്ന ഇയാൾ ആദ്യാമയാണ് പൊലീസ് പിടിയിലാകുന്നത്. വിദേശത്ത് നിന്ന് പല വിമാനത്താവളം വഴി രാജ്യത്തേയ്ക്ക് സിന്തറ്റിക്ക് ലഹരി കടത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ കേസുകളിൽ പങ്കുണ്ടോന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും സൂചിപ്പിച്ചു.

ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ അനുരൂപിന്റെ നിർദ്ദേശത്തിൽ,വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫ് എച്ച്.എസ്,​ഡാൻസാഫ് എസ്.ഐ അജേഷ് കുമാർ,​ജി.എസ്.ഐ സാബു,​എസ്.സി.പി.ഒമാരായ ഷാജി,​നസിമുദ്ദീൻ,​രഞ്ജിത്ത്,​സി.പി.ഒമാരായ ഷിബി.ടി.നായർ,​ വരുൺഘോഷ് എന്നിവർ അടങ്ങിയ എട്ട അംഗ സംഘമാണ് ബാംഗ്ലൂരിലെത്തി പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA