SignIn
Kerala Kaumudi Online
Saturday, 24 October 2026 4.04 PM IST

ലഹരിയിൽ കുടുങ്ങിയ 7369 കുട്ടികൾ  വിമുക്തിയിൽ അഭയംതേടി

a

കോഴിക്കോട്: ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടാൻ എക്സൈസിന്റെ ചികിത്സാകേന്ദ്രങ്ങളായ വിമുക്തിയിൽ അഭയം പ്രാപിച്ചവരിൽ 7369 കുട്ടികൾ.

പതിനെട്ട് വയസിൽതാഴെ പ്രായമുള്ള ഇവരിൽ പെൺകുട്ടികളും ഉൾപ്പെടുന്നു. 2021 മുതൽ ഈ ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഈ ജനുവരിയിലും ഫെബ്രുവരിയിലുമായി 588 പേരാണ് എത്തിയത്.

സ്വകാര്യ ആശുപത്രികളിലും മറ്റു കൗൺസലിംഗ് കേന്ദ്രങ്ങളിലും എത്തുന്ന കുട്ടികളുടെ എണ്ണം ഇതിന്റെ പതിൻമടങ്ങ് വരും.

പുതിയ ഇനം ലഹരി ഉപയേ‍ാഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരികയാണെന്ന് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നു. കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, മെത്താംഫിറ്റമിൻ തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

ചികിത്സ തേടിയത്

1.5 ലക്ഷത്തോളംപേർ

2018 മുതൽ കഴിഞ്ഞ ജനുവരി വരെ വിമുക്തി കേന്ദ്രത്തിൽ 149809 പേരാണ് ചികിത്സ തേടിയത്. 11174 പേരെ കിടത്തിചികിത്സിക്കേണ്ടിവന്നു.

# സ്കൂൾ, കേ‍ാളേജ് വിദ്യാർത്ഥികളും ഐ.ടി ജീവനക്കാരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമാണ് ചികിത്സ തേടുന്നവരിൽ ഏറെയും.

രക്ഷിക്കാൻ വിമുക്തി

എക്സൈസ് വകുപ്പിന്റെ കീഴിൽ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല വിമുക്തി കൗൺസലിംഗ് സെന്ററുകളുമുണ്ട്. ബോധവത്കരണ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

# കുട്ടികളിലെ ലഹരി ഉപയോഗം ഉദ്യോഗസ്ഥരെ അറിയിക്കാൻ നേർവഴി പദ്ധതിയും നടപ്പിലാക്കുന്നു. 5585 സ്കൂളുകളിലും 890 കോളേജുകളിലും ആന്റി നാർക്കോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. 1020 നേർക്കൂട്ടം കമ്മിറ്റികളും 512 ശ്രദ്ധ കമ്മിറ്റികളും ഈ വർഷം രൂപീകരിച്ചു.

14405:

കൗൺസിലിംഗിന്

വിളിക്കേണ്ട നമ്പർ

ഏറ്റവും കൂടുതൽ പേർ

എത്തിയത് കഴിഞ്ഞവർഷം

(വർഷവും,ചികിത്സ തേടിയ കുട്ടികളും)

2021.........................................681

2022........................................1238

2023.........................................1982

2024........................................2880

2025(ഫെബ്രു.).........................588

ആകെ....................................7369

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA