കൊച്ചി: 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിൽ എം.ഡി.എം.എയുമായി സിനിമാ പ്രൊഡക്ഷൻ കൺട്രോളർ അറസ്റ്റിൽ. കോട്ടയം തലയോലപ്പറമ്പ് വടയാർ വിഷ്ണു നിവാസിൽ വിശാൽ സോമൻ (34) ആണ് കടവന്ത്ര ഇളംകുളം ഭാഗത്തെ ഹോട്ടൽ മുറിയിൽ നിന്ന് പിടിയിലായത്. 5.040 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെത്തി. മുമ്പ് ലഹരിമരുന്ന് കേസുകളിൽ പിടിയിലായ കെവിൻ, സാദിഖ് എന്നിവരുമായി വിശാൽ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |