SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.22 AM IST

ആശമാർക്ക് കുടിശികയില്ലാത്ത ഓണം

aa

തിരുവനന്തപുരം: ആശാപ്രവർത്തകർക്കുള്ള ഓണറേറിയവും ഉത്സവബത്തയും ഓണത്തിനു മുമ്പേ നൽകിയതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആഗസ്റ്റ് മാസത്തെ ഓണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമാണ് നൽകിയത്. സംസ്ഥാനത്ത് ആശമാരുടെ ഓണറേറിയത്തിനായി 29 കോടി 93 ലക്ഷവും ഉത്സവബത്ത ഇനത്തിൽ 3 കോടി 61 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്. മുൻവർഷങ്ങളിൽ ഓണത്തിന്, മുൻമാസങ്ങളിലെ ഓണറേറിയമാണ് ലഭിച്ചിരുന്നത്. ആദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഓണക്കാലം ഉറപ്പാക്കാനായെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA