
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ് അപേക്ഷകളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിശകുകൾ തിരുത്താൻ അവസരം വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. അപേക്ഷിക്കാനുള്ള സമയം 15ന് അവസാനിച്ചിരുന്നു. ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്ക് ആയപ്പോൾ ഐ.എഫ്.എസ്.സി കോഡും എസ്.ബി അക്കൗണ്ട് നമ്പരും മാറിയിരുന്നു. ഇത് അറിയാത്ത രക്ഷിതാക്കളിൽ പലരും കൈവശമുള്ള പാസ്ബുക്കിന്റെ കോപ്പിയെടുത്ത് അപേക്ഷ നൽകി. പിശകുള്ള അപേക്ഷകൾ
സ്കോളർഷിപ്പിന് പരിഗണിക്കപ്പെടില്ല. അതിനാൽ തിരുത്താൻ അവസരം നൽകണമെന്നാണ് ആവശ്യം. വിവരങ്ങൾ എഡിറ്റ് ചെയ്യാൻ സംവിധാനമൊരുക്കിയില്ലെങ്കിൽ അർഹതയുള്ള കുട്ടികളിൽ പലർക്കും സ്കോളർഷിപ്പ് ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |