SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

ഓർമിക്കാൻ

a

1. JAM 25 അഡ്മിഷൻ പോർട്ടൽ:- ഐ.ഐ.ടികൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ മാസ്റ്റേഴ്സ്, പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന JAM 25-ന്റെ അഡ്മിഷൻ പോർട്ടൽ തുറന്നു. JAM പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: joaps.iitd.ac.in.

2. സി.യു.ഇ.ടി യുജി കറക്ഷൻ വിൻഡോ:- സി.യു.ഇ.ടി യുജി 2025 അപേക്ഷയിലെ തെറ്റുതിരുത്താൻ/ എഡിറ്റ് ചെയ്യാൻ 28 വരെ അവസരം. വെബ്സൈറ്റ്: https://www.nta.ac.in/

3. എം.ജി ഓൺലൈൻ പ്രോഗ്രാം:- കേരളത്തിൽ യു.ജി.സി അംഗീകൃത യുണിവേഴ്സിറ്റി/ കോളേജുകളിൽ റഗുലർ പ്രോഗ്രാം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് എം.ജി സർവകലാശാലയുടെ വിവിധ ഓൺലൈൻ പ്രോഗ്രാമുകളിലും ചേരാൻ അവസരം. എം.ബി.എ ഓണേഴ്സ്, ബി.എ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്സ്), എം.എ ഇക്കണോമിക്സ് തുടങ്ങിയ പ്രോഗ്രാമുകളിലാണ് പ്രവേശനം. മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: cdoe.mgu.ac.in. ഫോൺ: 9188918259, 8547852326.

4. എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ്:- റവന്യൂ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് & ഡിസാസ്റ്റർ മാനേജ്മെന്റിൽ എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റിന് ഏപ്രിൽ 22 വരെ അപേക്ഷിക്കാം. 50% മാർക്കോടെ ബിരുദവും കാറ്റ്, സിമാറ്റ്, കെമാറ്റ് എന്നിവയിലൊന്നിൽ സാധുവായ സ്കോറുമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. വിവരങ്ങൾക്ക്: ildm.revenue@gmail.com, 8547610005.

5. AISSEE 2025 അഡ്മിറ്റ് കാർഡ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏപ്രിൽ 5-ന് നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിനേഷന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/AISSEE

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA