
പരീക്ഷാഫലം
2024 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഡ് പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു.
2024 ജൂലൈയിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ രണ്ടാം സെമസ്റ്റർ ബി.ടെക്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ 19വരെ അപേക്ഷിക്കാം.
കേരളസർവകലാശാലയിൽ നിന്നും പെൻഷൻ/ഫാമിലി പെൻഷൻ കൈപറ്റുന്നവർക്കായുള്ള മസ്റ്ററിംഗ് ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെയാണ്. വിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മൾട്ടീമീഡിയ,വിഷ്വൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (2022 അഡ്മിഷൻ റഗുലർ,2018 മുതൽ 2021 വരെ അ്ഡമിഷനുകൾ റീ അപ്പിയറൻസ്,2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് പുതിയ സ്കീം മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 3 മുതൽ നടക്കും.
ആറാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് (പുതിയ സ്കീം,2022 അഡ്മിഷൻ റഗുലർ,2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മാർച്ച് 2025) പരീക്ഷയുടെ മൃദംഗം പ്രാക്ടിക്കൽ ഏപ്രിൽ ഒന്ന് , രണ്ട് തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
നാലാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം, 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മാർച്ച് 2025) പരീക്ഷയുടെ ബി.എ ഭരതനാട്യം,മോഹിനിയാട്ടം പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 2 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |