
തിരുവനന്തപുരം: നിയമസഭയുടെ ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസ്ജ്യറിന്റെ സപ്ലിമെന്ററി പരീക്ഷ ജൂൺ 28, 29 തീയതികളിൽ നടത്തും. അപേക്ഷയും പരീക്ഷാഫീസും പിഴ കൂടാതെ മേയ് 15 വരെയും പിഴയോട് കൂടി മേയ് 30 വരെയും സ്വീകരിക്കും. വിവരങ്ങൾക്ക്: www.niyamasabha.org
ഇന്റഗ്രേറ്റഡ് എൽ എൽ.ബി എൻട്രൻസ്
തിരുവന്തപുരം: തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ,കോഴിക്കോട് ലാ കോളേജുകളിലേയും സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലേയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. www.cee.kerala.gov.in വെബ്സെറ്റിലൂടെ 14 ന് വൈകിട്ട് 5നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487, 2525300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |