SignIn
Kerala Kaumudi Online
Thursday, 22 October 2026 9.17 PM IST

ഹോമിയോ മെഡിക്കൽ കോളേജിൽ ഒഴിവ്

a

തിരുവനന്തപുരം:കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും,സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലുമുള്ള ഒഴിവുകളിലേക്ക് റീ എംപ്ലോയ്‌മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നു.കേരളത്തിലെ ഗവ./എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയുടെ യോഗ്യതയുള്ള അദ്ധ്യപകർക്ക് അപേക്ഷിക്കാം.അപേക്ഷകൾ നവംബർ 15 ന് മുൻപ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസ്, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്,തിരുവനന്തപുരം 695009 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA