SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

എം.ജി വാർത്തകൾ

a

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ (സിബിസിഎസ്) ബി.എ ഭരതനാട്യം (പുതിയ സ്കീം-2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 20,24,27,28 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.

മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്) ക്ലിനിക്കൽ ന്യൂട്രിഷൻ (പുതിയ സ്കീം-2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 20 മുതൽ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ ബിവോക് (2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) ഡിസംബർ 2025 പരീക്ഷകൾക്ക് നവംബർ 28 അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകള്‍ക്ക് നവംബർ 25 അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ(സി.ബി.സി.എസ്) ബി.എ/ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA