SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

അഖിലേന്ത്യ കാർഷിക ബിരുദ കോഴ്‌സ്

a

2026-27 ലെ അഖിലേന്ത്യ ക്വോട്ട കാർഷിക കോഴ്‌സുകളിലേക്ക് ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ച് (ICAR) കൗൺസിലിംഗാരംഭിച്ചു. വിദ്യാർത്ഥികൾക്ക് ഇപ്പോൾ ചോയ്‌സ് ഫില്ലിംഗ് നടത്താം. നാലു റൗണ്ട് കൗൺസിലിംഗുണ്ടാകും. www.icarcounselling.com, www.icar.org.in വഴി ഓപ്ഷൻ നൽകാം. നാലു കേന്ദ്ര സർവകലാശാലകളടക്കം,63 സ്റ്റേറ്റ് കാർഷിക സർവകലാശാലകളിലേക്കാണ് പ്രവേശനം.കേരളത്തിൽ കാർഷികന,വെറ്ററിനറി,ഫിഷറീസ് സർവകലാശാലകൾ ഉൾപ്പെടും.ബി.ടെക് അഗ്രികൾച്ചർ എൻജിനീയറിംഗ്/ ഡയറി ടെക്‌നോളജി,ബി.എസ്‌.സി ഓണേഴ്‌സ് അഗ്രികൾച്ചർ,ഫോറസ്ട്രി എന്നിവ ഇതിലുൾപ്പെടുന്ന പ്രധാനപ്പെട്ട കോഴ്‌സുകളാണ്.

ബിറ്റ്‌സ് പിലാനി എം.ടെക്

ബീറ്റ്‌സ് പിലാനി വർക്ക് ഇന്റഗ്രേറ്റഡ് ലേർണിംഗ് പ്രോഗ്രാമിലുൾപ്പെടുത്തി തൊഴിൽ ചെയ്യുന്ന ബി.ടെക് ബിരുദധാരികൾക്കായി നടത്തുന്ന രണ്ടു വർഷ ഓൺലൈൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഷീൻ ലേർണിംഗ് എം.ടെക് പ്രോഗ്രാമിന് അപേക്ഷിക്കാം.ഐ.ടി,കമ്പ്യൂട്ടർ എൻജിനീയറിംഗ്,സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം.യു.ജി.സി അംഗീകൃത പ്രോഗ്രാമാണിത്. നാലു സെമസ്റ്ററാണ് കോഴ്‌സിന്റെ കാലയളവ്. ഫൈനൽ സെമസ്റ്ററിൽ പ്രൊജക്ട് വർക്കുണ്ടാകും. ഓൺലൈനായി അപേക്ഷിക്കാം. bits-pilani-wilp.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA