SignIn
Kerala Kaumudi Online
Thursday, 21 May 2026 1.38 AM IST

കേരള മീഡിയ അക്കാഡമി പി.ജി.ഡിപ്ലോമ: 27 വരെ അപേക്ഷിക്കാം

a

തിരുവനന്തപുരം:കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് എന്നീ പി.ജിഡിപ്ലോമ കോഴ്‌സുകളിലേക്ക് ഓൺലൈനായി 27 വരെ അപേക്ഷിക്കാം. പൊതുപ്രവേശന പരീക്ഷ ജൂൺ 1-ന് ഓൺലൈനായി നടക്കും.

അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം.അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും,പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.പട്ടികജാതി,പട്ടികവർഗ,ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസിളവ് ഉണ്ടാകും.അഭിരുചി പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

ഫോൺ: 0484-2422275,8590320794,940089 72 39,7356149970,9747886517.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA