
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് 30 വരെ അപേക്ഷിക്കാം. 13440 പേർക്ക് സ്കോളർഷിപ് ലഭിക്കും.ജനറൽ, സ്പെഷ്യൽ എന്നിങ്ങനെ രണ്ടു വിഭാഗമായാണ് സ്കോളർഷിപ് നൽകുന്നത്. ബിരുദം (മെഡിസിൻ, എൻജിനിയറിംഗ് ഉൾപ്പെടെ), ഡിപ്ലോമ പ്രോഗ്രാമുകൾ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, ഐ.ടി.ഐ നടത്തുന്ന വൊക്കേഷണൽ കോഴ്സുകൾ എന്നിവയ്ക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: licindia.in. അപേക്ഷിക്കേണ്ട ലിങ്ക്: licindia.in/web/guest/golden-jubilee-foundation.
ജനറൽ സ്കോളർഷിപ്പ്
യോഗ്യത: 2023 മുതൽ 2026 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു/ തത്തുല്യം ജയം. 2026- 27 അദ്ധ്യയന വർഷം സർക്കാർ അംഗീകൃത കോളേജുകൾ/ സ്ഥാപനങ്ങളിൽ മെഡിസിൻ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്), എൻജിനിയറിംഗ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇന്റഗ്രേറ്റഡ് കോഴ്സുകൾ, ഡിപ്ലോമ എന്നിവയിലേതിലെങ്കിലും ആദ്യ വർഷം പഠിക്കുന്നവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയരുത്. സ്കോളർഷിപ് തുക: മെഡിസിൻ (പ്രതിവർഷം 50000 രൂപ), എൻജിനിയറിംഗ് (40000 രൂപ), ബിരുദമുൾപ്പെടെയുള്ള മറ്റ് കോഴ്സുകൾ (20000 രൂപ).
സ്പെഷ്യൽ സ്കോളർഷിപ്പ് (പ്ലസ് ടു ലെവൽ)
യോഗ്യത: 2023 മുതൽ 2026 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ 60 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം. 2026- 27 അദ്ധ്യയന വർഷം സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് ടു/ വൊക്കേഷണൽ കോഴ്സുകൾക്ക് ആദ്യ വർഷം പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയരുത്. സ്കോളർഷിപ് തുക: പ്രതിവർഷം 15000 രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |