
ബി.എച്ച്.എം.എസ് പ്രവേശനം:-കീം-2026 അപേക്ഷകരിൽ കൊങ്കണി ഭാഷാ ന്യൂനപക്ഷ (Konkani Linguisic Mioriy) വിഭാഗത്തിൽപ്പെടുകയും സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ളവർ, ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ കോളേജിലെ കൊങ്കണി ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുവാൻ റവന്യൂ വകുപ്പിൽ നിന്ന് ലഭിച്ച ജാതി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ayush.ceekerala@gmail.com-ലേയ്ക്ക് 10ന് വൈകുന്നേരം ആറിന് മുമ്പ് സമർപ്പിക്കണം. വെബ്സൈറ്റ്: www.cee.kerala.gov.in.
എം.ബി.ബി.എസ് രണ്ടാം ഘട്ട അലോട്ട്മെന്റ്:- കേരളത്തിലെ സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2026 വർഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 11ന് രാവിലെ 10:00 വരെ www.cee.kerala.gov.inൽ ലഭ്യമാണ്. എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേയ്ക്കും ഇപ്പോൾ ഓപ്ഷൻ നടത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |