SignIn
Kerala Kaumudi Online
Sunday, 25 October 2026 2.18 AM IST

റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡ്: ഇന്ത്യൻ ടീമിൽ മലയാളികളും

abhinav

തിരുവനന്തപുരം:റഷ്യയിലെ സോച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര യൂത്ത് ജ്യോഗ്രഫി ഒളിംപ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ രണ്ട് മലയാളി വിദ്യാർത്ഥികളും. മലപ്പുറം താനൂർ എം.ഇ.എസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അമീന ഷെർമിൻ സി.എം,തൃശൂർ കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിറിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ്. എ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗെയിമിഫൈഡ് ലേണിംഗ് പ്ലാറ്റ്‌ഫോമായ റിസോർസിയോ സംഘടിപ്പിച്ച ഒരു വർഷം നീണ്ട സംസ്ഥാനതല സംരംഭമായ 'യുഡാൻഷ' മത്സരത്തിൽ വിജയികളാണ് ഇരുവരും. നവംബർ 1 വരെയാണ് റഷ്യൻ യൂത്ത് ഒളിംപ്യാഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA