
പ്ലസ് ടു ഹ്യുമാനിറ്റീസ് എടുത്തവർക്ക് രാജ്യത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, കേന്ദ്ര സർവ്വകലാശാലകൾ, ഡീംഡ്, സ്വകാര്യ സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ താത്പര്യമുള്ള വിഷയങ്ങളിൽ മൂന്ന് വർഷ ബിരുദ കോഴ്‌സിനോ, നാലുവർഷ ഓണേഴ്‌സ് പ്രോഗ്രാമിനോ, അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമിനോ CUET- UG പരീക്ഷയെഴുതി ചേരാം. വിദ്യാർത്ഥികൾക്ക് ലിബറൽ ആർട്‌സ് ഒരു ബൃഹത്തായ മേഖലയാണ്. ഇതിൽ ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ്, നാച്ചുറൽ സയൻസസ്, മാത്തമാറ്റിക്‌സ് മുതലായവ ഉൾപ്പെടുന്നു. എന്നാൽ മിക്ക സർവകലാശാലകളും ഓഫർ ചെയ്യുന്ന ലിബറൽ ആർട്‌സ് കോഴ്‌സ് കൂടുതലായും ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ് മേഖലയിൽ ഇംഗ്ലീഷ്, വിദേശ ഭാഷ, ഫിലോസഫി, മീഡിയ സ്റ്റഡീസ്, ഭാഷ പഠനം, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സൈക്കോളജി, സോഷ്യോളജി, ആന്ത്രോപോളജി, ഡെവലപ്‌മെന്റൽ സയൻസ് തുടങ്ങി നിരവധി വിഷയങ്ങളുണ്ട്. ഇവയിലോരോന്നിലും വിവിധ സ്‌പെഷ്യലൈസേഷനുകളുണ്ട്.
ഇക്കണോമിക്സ് മുതൽ ന്യൂ മീഡിയ വരെ
ഇക്കണോമിക്‌സ് വിഷയങ്ങളുള്ള കോമ്പിനേഷനുകൾ തിരഞ്ഞെടുത്താൽ ഇക്കണോമെട്രിക്‌സ്, ബിസിനസ്സ് ഇക്കണോമിക്‌സ് , പ്ലാനിംഗ് & ബഡ്ജറ്റിംഗ്, വിവിധ മാനേജ്മെന്റ് കോഴ്‌സുകൾ എന്നിവയിൽ ഉപരിപഠനം നടത്താം. ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് ആകർഷകമായ തൊഴിൽ മേഖലയാണ്. മീഡിയ സ്റ്റഡീസ് പൂർത്തിയാക്കിയവർക്ക് അച്ചടി, ഡിജിറ്റൽ, ന്യൂ മീഡിയ, ടെലികാസ്റ്റ്, ബ്രോഡ്കാസ്റ്റ് മീഡിയ, പബ്ലിക് റിലേഷൻസ്, ഇന്റർനാഷണൽ ബിസിനസ്സ് എന്നിവയിൽ ഉപരിപഠനം നടത്താം. സൈക്കോളജി ബിരുദമെടുത്തവർക്ക് കൗൺസലിംഗ് സൈക്കോളജി, തെറാപ്പി, എജ്യുക്കേഷണൽ സൈക്കോളജി, കൺസ്യൂമർ ബിഹേവിയർ, ബിസിനസ്സ് ഫോർകാസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓൺട്രപ്രന്യൂർഷിപ്, മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ ഉപരിപഠനം നടത്താം. സിവിൽ സർവീസ് പരീക്ഷ, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ എന്നിവയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഹ്യുമാനിറ്റീസ് വിഷയങ്ങൾ, പ്രത്യേകിച്ച് സൈക്കോളജി, സോഷ്യോളജി, ആന്ത്രപ്പോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഡെവലപ്‌മെന്റൽ സയൻസ് എന്നിവ മികച്ച ബിരുദപഠന മേഖലകളാണ്. സാമൂഹിക സേവന മേഖല, സന്നദ്ധ സേവനം, രാഷ്ട്രീയം എന്നിവയിൽ താത്പര്യമുള്ളവർക്ക് സോഷ്യൽ വർക്ക്, സോഷ്യോളജി , മാനേജ്‌മെന്റ് വിഷയങ്ങൾ നല്ലതാണ് .
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |