SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ

p

രാജ്യത്ത് അഞ്ചു ലക്ഷത്തോളം എൻജിനിയറിംഗ് ബിരുദധാരികളാണ് പ്രതിവർഷം പുറത്തിറങ്ങുന്നത്. നിരവധി എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുമുണ്ട്. അതിനാൽ വിദ്യാർത്ഥികൾ ഏത് എൻജിനിയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചു വ്യക്തമായ തീരുമാനമെടുക്കണം.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ താത്പര്യമുള്ളവർക്ക് എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. 53 ഓളം എൻജിനിയറിംഗ് ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട 19 ഓളം ബ്രാഞ്ചുകളുണ്ട്. ഇവ ആത്യന്തികമായി കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകൾ തന്നെയാണ്. ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ എൻജിനിയറിംഗിലും സമാന ബ്രാഞ്ചുകളുണ്ട്.

കമ്പ്യൂട്ടർ സയൻസ്

..............................

കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചിനാണ് ഇപ്പോൾ കൂടുതലായി വിദ്യാർത്ഥികൾ താത്പര്യപ്പെടുന്നത്. ഏത് എൻജിനിയറിംഗ് ബ്രാഞ്ചെടുത്താലും 80 ശതമാനത്തോളം പ്ലേസ്‌മെന്റ് കമ്പ്യൂട്ടർ, ഐ.ടി അധിഷ്ഠിത മേഖലയിലാണ്. കോർ എൻജിനിയറിംഗ് ബ്രാഞ്ചുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി ബ്രാഞ്ചുകൾക്ക് എല്ലായ്‌പോഴും സാദ്ധ്യതകളുണ്ട്. പക്ഷേ ഉപരിപഠനമോ സ്‌പെഷ്യലൈസേഷനോ സ്‌കിൽ വികസന കോഴ്‌സുകളോ ബിരുദശേഷം ആവശ്യമായി വരും. കെമിസ്ട്രിയിൽ താത്പര്യമുള്ളവർക്ക് കെമിക്കൽ എൻജിനിയറിംഗും ബയോളജിയോട് ആഭിമുഖ്യമുള്ളവർക്ക് ഡെയറി സയൻസ് & ടെക്‌നോളജി, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ, ഫുഡ് ടെക്‌നോളജി, ഫുഡ് എൻജിനിയറിംഗ്, എൻവയണ്മെന്റൽ എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം.

കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ഭൗതിക സൗകര്യം, ഫാക്കൽറ്റി, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, പ്ലേസ്‌മെന്റ്, ഹോസ്റ്റൽ സൗകര്യം എന്നിവ വിലയിരുത്തണം. മറൈൻ എൻജിനിയറിംഗ്, സേഫ്റ്റി ആൻഡ് ഫയർ, ഷിപ് ബിൽഡിംഗ് & നേവൽ ആർക്കിടെക്ചർ എന്നിവ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മികച്ച ബ്രാഞ്ചുകളാണ്.

ഓ​ർ​മി​ക്കാ​ൻ...

നീ​റ്റ് ​പി.​ജി​ ​മൂ​ന്നാം​ ​റൗ​ണ്ട് ​കൗ​ൺ​സ​ലിം​ഗ്:​-​ ​നീ​റ്റ് ​പി.​ജി​ ​മൂ​ന്നാം​ ​റൗ​ണ്ട് ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ് ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സ​ലിം​ഗ് ​ക​മ്മി​റ്റി​ ​(​M​C​C​)​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​m​c​c.​n​i​c.​i​n.​ ​ലി​സ്റ്റി​ലു​ള്ള​വ​ർ​ ​ഫെ​ബ്രു​വ​രി​ ​മൂ​ന്നി​നു​ ​മു​മ്പ് ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.

നീ​റ്റ് ​യു.​ജി​ ​പ​രീ​ക്ഷ​:​-​ ​കൊ​വി​ഡ് ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​പ​രി​ഷ്ക​രി​ച്ച​ ​നീ​റ്റ് ​യു.​ജി​ ​പ​രീ​ക്ഷാ​ ​ഘ​ട​ന​യി​ലും​ ​പ​രീ​ക്ഷാ​ ​സ​മ​യ​ത്തി​ലും​ ​ഈ​ ​വ​ർ​ഷം​ ​മാ​റ്റം​ ​ഉ​ണ്ടാ​കു​മെ​ന്ന് ​എ​ൻ​ടി.​എ.​ 2025​-​ലെ​ ​പ​രീ​ക്ഷ​ ​കൊ​വി​ഡ് ​കാ​ല​ത്തി​നു​ ​മു​ൻ​പു​ള്ള​ ​രീ​തി​യി​ലാ​യി​രി​ക്കും​ ​ന​ട​ക്കു​ക.​ ​സെ​ക്ഷ​ൻ​ ​ബി​ ​ഇ​ത്ത​വ​ണ​ ​ചോ​ദ്യ​ ​പേ​പ്പ​റി​ൽ​ ​ഉ​ണ്ടാ​കി​ല്ല.​ ​ഓ​പ്ഷ​ണ​ൽ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കും.​ 180​ ​മി​നി​റ്റാ​ണ് ​പ​രീ​ക്ഷാ​ ​സ​മ​യം​ ​(​അ​ധി​ക​ ​സ​മ​യം​ ​ഉ​ണ്ടാ​കി​ല്ല​).​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഉ​ത്ത​രം​ ​എ​ഴു​തേ​ണ്ട​ 180​ ​ചോ​ദ്യ​ങ്ങ​ൾ​ ​(​ഫി​സി​ക്സ്-​ 45,​ ​കെ​മി​സ്ട്രി​-45,​ ​ബ​യോ​ള​ജി​-​ 90​)​ ​ഉ​ണ്ടാ​കും.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​n​t​a.​a​c.​i​n.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA