SignIn
Kerala Kaumudi Online
Thursday, 22 October 2026 4.49 PM IST

പാഠഭാഗങ്ങളിലെ മാറ്റം കുട്ടികൾക്ക് നിർദ്ദേശിക്കാം ഓരോ വർഷവും പാഠപുസ്തകങ്ങൾ പരിഷ്കരിക്കും

p

തിരുവനന്തപുരം: പഠിക്കുന്ന വിഷയങ്ങളിൽ പുതുതായി, അധികമായി എന്തെങ്കിലും ഉൾപ്പെടുത്തണോ? കുട്ടികളുടെ അഭിപ്രായംകൂടി ആരാഞ്ഞ് അതിനനുസരിച്ച് ഓരോ കൊല്ലവും സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും അഭിപ്രായങ്ങളും തേടും. കരിക്കുലം കമ്മിറ്റി ഇവ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും.


വർഷങ്ങളോളം ഒരേ പാഠപുസ്തകവും ഒരേ അറിവും കൈമാറുന്ന രീതി ഒഴിവാക്കി കുട്ടികൾക്ക് കാലാനുസൃതമായ വിജ്ഞാനം പകരുകയാണ് ലക്ഷ്യം. 10 മുതൽ 20 ശതമാനം വരെയാകും പരിഷ്കരണം. എസ്.സി.ഇ.ആർ.ടിക്കാണ് ചുമതല. ഓരോ വർഷവും അഭിപ്രായംതേടി അതിനടുത്ത വർഷംമുതലാകും പരിഷ്കരണം വരുത്തുക.

അടുത്തകൊല്ലം മുതൽ അഭിപ്രായ ശേഖരണം തുടങ്ങും. കുട്ടികൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥലം ഓരോ പാഠപുസ്തകങ്ങളുടെയും അവസാനഭാഗത്ത് ഉണ്ടാവും. കാതലായ നിർദ്ദേശങ്ങൾ ഉള്ളപ്പോൾ മാത്രമാകും പരിഷ്കരണം.

എഡിറ്റ് ചെയ്ത് ചേർക്കും

1.നിലവിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെല്ലാം പ്രസക്തമാണെന്ന് കരുതുന്നുണ്ടോ

തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളടക്കം ഉണ്ടാകും

2.പാഠഭാഗങ്ങളിലെ ചിത്രങ്ങൾ, പാഠഭാഗത്തിൽ കൂടുതൽ വിശകലനം ആവശ്യമുണ്ടോ, പാഠപുസ്തകത്തിന്റെ പുറംചട്ട എന്നിവയിലടക്കം അഭിപ്രായം രേഖപ്പെടുത്താം

3.ഇവ പരിശോധിച്ച് അതിനനുസൃതമായി പഴയ ഭാഗങ്ങൾ എഡിറ്റ് ചെയ്താകും പുതിയവ ഉൾപ്പെടുത്തുക

''2023ലെ പാഠ്യപദ്ധതി ചട്ടക്കൂട് നിർദ്ദേശിച്ചിട്ടുള്ളതാണ് ഈ പരിഷ്കരണരീതി. ഓരോ രംഗവും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഓരോ വർഷത്തെയും പാഠപുസ്തക പരിഷ്‌കരണം കുട്ടികളുടെ വിജ്ഞാന വർദ്ധനയ്ക്ക് സഹായകമാകും

-ഡോ.ആർ.കെ. ജയപ്രകാശ്,

ഡയറക്ടർ, എസ്.സി.ഇ.ആർ.ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA