SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

ബ്രിട്ടീഷ് ഇന്റർനാഷണൽ ഫെല്ലോഷിപ്പ് 2025

a

ബ്രിട്ടീഷ് ഇന്റർനാഷണൽ ഫെല്ലോഷിപ്പ് -2025 ന് ഇപ്പോൾ അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റി ഒഫ് മാഞ്ചസ്റ്റർ ഗ്ലോബൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ഫെല്ലോഷിപ്പ് അനുവദിക്കുന്നത്. ഗവേഷകർക്ക് യുകെയിൽ രണ്ടു വർഷം തൊഴിൽ ചെയ്യാൻ സാധിക്കും. ഇന്റർഡിസിപ്ലിനറി ഗവേഷണത്തിനാണ് മുൻഗണന. പി.എച്ച്ഡി പൂർത്തിയാക്കിയവർക്കോ അവസാന വർഷ ഡോക്ടറൽ പ്രോഗ്രാമിലെത്തിയവർക്കോ അപേക്ഷിക്കാം. ഏഴു വർഷ ഗവേഷണ പരിചയം ആവശ്യമാണ്. യുകെയ്ക്ക് പുറത്തുള്ളവരായിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യം ആവശ്യമാണ്. ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കണം. മാർച്ച് 18 നകം അപേക്ഷിക്കാം.


2. ഐസർ പൂനെ സമ്മർ സ്റ്റുഡന്റ് പ്രോഗ്രാം 2025
ഐസർ പൂനെ സമ്മർ സ്റ്റുഡന്റ് പ്രോഗ്രാം 2025 ന് ഇപ്പോൾ അപേക്ഷിക്കാം. രണ്ടാം വർഷം മുതൽ നാലാം വർഷം വരെ പഠിക്കുന്ന ബി.എസ്‌സി, ബി.ടെക്/ബി.ഇ, സയൻസ് ബിരുദാനന്തര വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. 4 8 ആഴ്ച വരെയുള്ള പ്രോഗ്രാം മെയ് 15 മുതൽ ജൂലായ് 15 വരെ നടക്കും. www.iiserpune.ac.in.

3. വൈകുണ്ഠമേത്ത ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി മാനേജ്‌മെന്റ് പ്രോഗ്രാം
പൂനെയിലെ വൈകുണ്ഠമേത്ത ദേശീയ സഹകരണ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിറ്റൂട്ട് (വാംനികോം) 2025-27 ബാച്ച് അഗ്രിബിസിനസ് മാനേജ്‌മെന്റ്, ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎംഎബിഎ) കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം.രണ്ടുവർഷ പ്രോഗ്രാമാണിത്. എംബിഎയ്ക്കു തുല്യമായ ഈ പ്രോഗ്രാം എഐസിടിഇയും ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷനും (AIU) അംഗീകരിച്ചതാണ്.
മാനേജ്‌മെന്റ് അഭിരുചി ടെസ്റ്റ് സ്‌കോറുകൾ പ്രവേശനത്തിനായി പരിഗണിക്കും. അപേക്ഷ ഓൺലൈനായി മാർച്ച് 31നകം www.vamnicom.gov.in വെബ് സൈറ്റിലൂടെ സമർപ്പിക്കാം.
ഏപ്രിലിൽ ബംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഡെറാഡൂൺ, ഗാന്ധിനഗർ, ജബൽപൂർ, ജയ്പൂർ (രാജസ്ഥാൻ), കല്യാണി (പശ്ചിമബംഗാൾ), നാഗ്പൂർ, ന്യൂഡൽഹി, പാറ്റ്‌ന, പന്ത്‌നഗർ(ഉത്തരാഖണ്ഡ്), പൂനെ എന്നിവിടങ്ങളിലാണ് പ്രവേശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA