SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

  ഡെറാഡൂൺ ഫോറസ്റ്റ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര കോഴ്‌സുകൾ

a

രാജ്യത്ത് മനുഷ്യൻ വന്യമൃഗ സംഘർഷം വർധിച്ചു വരുമ്പോൾ ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പ്രസക്തിയേറുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവേഷണ, തൊഴിൽ സാധ്യതകളുണ്ട്. എം.എസ്‌സി ഫോറസ്ട്രി, വുഡ് സയൻസ് ആൻഡ് ടെക്‌നോളജി, എൻവിറോണ്മെന്റൽ മാനേജ്‌മെന്റ്, സെല്ലുലോസ് & പേപ്പർ ടെക്‌നോളജി കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

സയൻസ്, അഗ്രികൾച്ചർ ബിരുദധാരികൾക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മേയ് നാലിന് നടക്കുന്ന പ്രവേശന പരീക്ഷയിൽ ബേസിക് സയൻസ്, അരിത് മാറ്റിക് & ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കംപ്യൂറ്റേഷനൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ്, ഇന്റർപ്രെറ്റേഷൻ ഓഫ് ടേബിൾസ് & ഗ്രാഫ്‌സ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. 1500 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഫോറം www.fridu.edu.in ൽ നിന്ന് ഡൌൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഡിഡി സഹിതം Registrar, FRI Deemed to be University, IPE Koulagath road, Dehradun 248195 ലേക്ക് മാർച്ച് 31 നകം ലഭിക്കത്തക്കവിധം അയയ്ക്കണം.

കാർഷിക ബിരുദധാരികൾക്ക് വിദേശ ഉപരിപഠന സാധ്യത

കാർഷിക ബിരുദധാരികൾക്ക് വിദേശ രാജ്യങ്ങളിൽ മികച്ച ഉപരിപഠന സാധ്യത. യു.എസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, നെതർലൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, സ്വീഡൻ, അയർലണ്ട്, സ്വിറ്റ്‌സർലൻഡ്, നോർവെ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ യഥേഷ്ടം ഉപരിപഠന സാധ്യതകളുണ്ട്. ഫുഡ് സയൻസ്, അനിമൽ സയൻസ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലാണ് ഉപരിപഠന സാധ്യതകളുള്ളത്. എൻവിറോണ്മെന്റൽ സയൻസ് , ഇക്കണോമിക്‌സ്, ബിസിനസ് & മാനേജ്മന്റ് എന്നിവയിലും സാധ്യതകളുണ്ട്.

വാഗണിങ്കെൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, യു.സി ഡേവിസ്, കോർണെൽ, റോയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ലീഡ്‌സ്, നോട്ടിംഗ്ഹാം, ക്യുൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഗ്വേൽഫ്, ആൽബെർട്ട, ഡബ്ലിൻ, സ്വീഡിഷ് യൂണിവേഴ്‌സിറ്റി, കോപ്പൻഹേഗൻ, സുറിച്ച്, ബേൺ യൂണിവേഴ്‌സിറ്റികളിൽ മികച്ച കാർഷിക ഉപരിപഠന കോഴ്‌സുകളുണ്ട്.

നിരവധി സ്‌കോളർഷിപ്, ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്. ഫുൾബ്രൈറ്റ്, ഡാഡ് ജർമ്മനി, ഐ.സി.എ.ആർ ഇന്റർനാഷണൽ ഫെലോഷിപ്, എറാസ്മസ് മുണ്ടസ്, കോമൺവെൽത്ത് സ്‌കോളർഷിപ്, ഫെലിക്‌സ്, ഡി.എഫ്.ഐ.ഡി സ്‌കോളർഷിപ്പുകൾ തുടങ്ങി നിരവധി സ്‌കോളർഷിപ്/ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്.

പ്രവേശനം ലഭിക്കാൻ യു.എസ് സർവകലാശാലകളിൽ ടോഫെൽ, ജി.ആർ.ഇ സ്‌കോറുകളും, മറ്റുരാജ്യങ്ങളിൽ IELTS ഉം യൂറോപ്യൻ രാജ്യങ്ങളിൽ അതത് രാജ്യത്തെ ഭാഷ പ്രാവീണ്യവും ആവശ്യമാണ്. ഉദാഹരണമായി ജർമ്മനിയിൽ ജർമ്മൻ ഭാഷയും, ഫ്രാൻസിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യവും വേണം. കാർഷിക ബിരുദധാരികൾക്കു ഗ്രാജ്വേവേറ്റ് പ്രോഗ്രാമിനോ, നേരിട്ട് ഡോക്ടറൽ പ്രോഗ്രാമിനോ ചേരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA