SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

സ്ഥാനാർത്ഥികൾക്ക് അപരൻ 'പാര' പിണറായിക്കും ചെന്നിത്തലയ്ക്കും ജി.സുധാകരനും അപരന്മാർ പി.കെ.ശശിക്കെതിരെ പി.കെ.ശശി

election-2019

തിരുവനന്തപുരം: പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികൾക്കടക്കം അപരൻ 'പാര'. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ പേരിനോട് സാമ്യമുള്ളവർ പത്രിക സമർപ്പിച്ചതോടെ വോട്ട് ചോരുമോ എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക. അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരൻ. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ ചെന്നിത്തല സ്വദേശി രമേശ്.സി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപരൻ എ.എ.വിജയൻ.


ബേപ്പൂരിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാർ. മുഹമ്മദ് റിയാസ് പി.സി, മുഹമ്മദ് റിയാസ് പി.ടി. പി.വി.അൻവറിനെതിരെ നാല് അപരന്മാർ- അൻവർ, അൻവർ മൊയ്ദ്ദീൻ, അൻവർഅലി, അൻവർ എൻ.എം. ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രൻ പി.കെ.ശശിക്ക് പി.കെ.ശശി എന്നപേരിൽ തന്നെ അപരൻ.

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.എം അഷറഫിന്റെ അപരന്മാർ മുഹമ്മദ് അഷറഫ്, മുഹമ്മദ് അഷറഫ് കെ.എ. ഇവിടെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.എം.അഷ്റഫും പത്രിക നൽകി. പൊന്നാനിയിൽ എൽ.ഡി.എഫിലെ എം.കെ.സക്കീറിന് മൂന്ന് അപരന്മാർ. സക്കീർ എന്നപേരിൽ രണ്ടുപേർ. സഗീർ എന്നപേരിൽ ഒരാൾ. താനൂരിൽ യു.ഡി.എഫിലെ പി.കെ.നവാസിന്റെ അപരൻ വാണിയമ്പലം സ്വദേശി നവാസ്. വൈക്കത്ത് സി.പി.ഐയിലെ പി.പ്രദീപിന്റെ അപരൻ പ്രദീപ്. പൂഞ്ഞാറിൽ കേരളകോൺഗ്രസ് (എം) സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അപരൻ സെബാസ്റ്റ്യൻ കെ.ജെ.കുളത്തുങ്കൽ.

സണ്ണി ജോസഫിന്

എതിരെ 2 സണ്ണിമാർ

പേരാവൂരിൽ കോൺഗ്രസിലെ സണ്ണി ജോസഫിന്റെ അപരന്മാർ- സണ്ണി, സണ്ണി ജോസഫ്. സി.പി.എമ്മിലെ കെ.കെ.ശൈലജയുടെ അപര സി.ശൈലജ. മട്ടന്നൂരിൽ വി.കെ.സനോജിന്റെ അപരൻ മേലൂർ സ്വദേശി സനോജ്. അഴീക്കോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി കരീം ചേലേരിക്ക് രണ്ട് അപരന്മാർ-വി.പി.അബ്ദുൽകരീം, വി.വി.അബ്ദുൽ കരീം. ഇടതുസ്ഥാനാർത്ഥി കെ.വി.സുമേഷിന്റെ അപരൻ കെ.സുമേഷ്‌ കുമാർ. കണ്ണൂരിൽ യു.ഡി.എഫിലെ ടി.ഒ.മോഹനന്റെ അപരൻ താഴെക്കണ്ടി മോഹനൻ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അപരനായി കെ.രാമചന്ദ്രൻ. കൂത്തുറമ്പിൽ മുസ്ലീംലീഗിലെ ജയന്തി രാജന് എതിരെ എ.ജയന്തി, ജയന്തി. തലശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കാരായി രാജന്റെ അപരനായി വി.പി.രാജൻ.

വി.എസ്.ശിവകുമാറിന്

എതിരെ എസ്.ശിവകുമാർ

അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാറിന്റെ അപരൻമാർ എസ്.ശിവകുമാർ, ശിവകുമാർ. ഇടതുസ്ഥാനാർത്ഥി ജി.സ്റ്റീഫന്റെ അപരൻ സ്റ്റീഫൻ. വട്ടിയൂർക്കാവിൽ കോൺഗ്രസിലെ കെ.മുരളീധരന്റെ അപരൻ പി.മുരളീധരൻ. ഇടതുമുന്നണി സ്ഥാനാർത്ഥി വി.കെ.പ്രശാന്തിന്റെ അപരൻ കെ.പ്രശാന്ത്. നേമത്ത് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അപരൻ ജി.എസ്.രാജീവ് കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA