
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാനടത്തിപ്പിന് പണമില്ലാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. സ്വന്തം ഫണ്ടിൽ നിന്നെടുത്ത് പരീക്ഷ നടത്താൻ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. സ്കൂളുകൾ സ്വന്തം നിലയിൽ കണ്ടെത്തുന്ന തുക പിന്നീട് തിരിച്ചു നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ചിൽ തുടങ്ങും. ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളൊക്കെ ഇത്തവണ വാർഷിക പരീക്ഷകൾക്കൊപ്പം നടത്താനാണ് തീരുമാനം.
വിജയന്റെ കുടുംബത്തെ
സംരക്ഷിക്കും: കെ.സുധാകരൻ
സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തെ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കിട്ടുമെന്നും അത് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
നിയമ ഭേദഗതിക്ക്
പ്രമേയം
തിരുവനന്തപുരം:1944 ലെ പബ്ലിക് ഡെ്പറ്റ് ആക്ട് റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായി 2006ലെ ഗവൺമെന്റ് സെക്യൂരിറ്റീസ് ആക്ടിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിക്കുന്നതിന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ മന്ത്രി സഭ ായോഗം തീരുമാനിച്ചു.
ധനസഹായം നൽകും
തിരുവനന്തപുരം: 2018ലെ പ്രളയക്കെടുതിയിൽ ഇരിട്ടി പായം ഗ്രാമപഞ്ചായത്തിൽ വീട് നഷ്ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിന് 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിൽ നിന്ന് അനുവദിക്കും. കോഴിക്കോട് ഇരിങ്ങാടൻ പള്ളി കാളാണ്ടി താഴം മനത്താനത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട അശോകന്റെ ഭാര്യ റീനക്ക്യ്ക്കും ഇതേ സംഭവത്തിൽ മരണപ്പെട്ട റിനീഷിന്റെ ഭാര്യ ശരണ്യക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും.
ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തും
തിരുവനന്തപുരം: കള്ളർ, കല്ലൻ, ഇശനാട്ടു കള്ളർ സമുദായത്തെ സംസ്ഥാനത്തെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഇനം നമ്പർ 29 ബിയായി ഉൾപ്പെടുത്താൻ
മന്ത്രിസഭായോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |