SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

എക്സൈസ് ഇൻസ്പെക്ടറുടെ കാറിൽ നിന്ന് മദ്യവും പണവും പിടികൂടി

liquor

ചാലക്കുടി: ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്‌സൈസ് ഇൻസ്‌പെക്ടറെ കൊരട്ടി ചിറങ്ങരയിൽ വിജിലൻസ് പിടികൂടി. ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ശങ്കറാണ് പിടിയിലായത്. 52,000 രൂപയും ഏഴ് കുപ്പി ഇന്ത്യൻ നിർമ്മിത മദ്യവും തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിൽ കണ്ടെടുത്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ രണ്ട് സുഹൃത്തുക്കളോടൊപ്പം സ്വദേശമായ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഓണം അവധിയിലായിരുന്ന ഇയാൾ വിവിധ ബാറുകളിൽ നിന്ന് ശേഖരിച്ചതാണ് മദ്യമെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. കണ്ടെടുത്ത മദ്യത്തിന്റെയും പണത്തിന്റെയും വിവരങ്ങൾ തയ്യാറാക്കി, ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. ശങ്കറിനെയും സുഹൃത്തുക്കളെയും പിന്നീട് വിട്ടയച്ചു. സി.ഐ ജയേഷ് ബാലൻ, എ.എസ്.ഐ സെൽവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, ബിബീഷ്, വിപിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഗൂ​ഗി​ൾ​ ​പേ​യി​ലൂ​ടെ​ 2​ ​ല​ക്ഷം
കൈ​ക്കൂ​ലി​ ​വാ​ങ്ങി​ ​എ​ക്സൈ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ക്സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​വാ​ങ്ങി​യ​ ​കൈ​ക്കൂ​ലി​ ​ര​ണ്ടു​ ​ല​ക്ഷ​ത്തി​ലേ​റെ​ ​രൂ​പ.​ ​ബാ​ർ,​ ​ക​ള്ളു​ഷാ​പ്പ് ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്നാ​ണ് 2,12,500​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ത്.​ ​പ​ത്ത​നാ​പു​രം,​ ​പാ​ല,​ ​കൊ​ച്ചി​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ളു​ക​ളി​ലാ​ണ് ​ഗൂ​ഗി​ൾ​ ​പേ​ ​കൈ​ക്കൂ​ലി.
എ​ക്സൈ​സ് ​ഓ​ഫീ​സു​ക​ളി​ൽ​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​വി​ജി​ല​ൻ​സ് ​ന​ട​ത്തി​യ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യി​ൽ,​ ​ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത​ 28,164​ ​രൂ​പ​യും​ 25​ ​കു​പ്പി​ ​മ​ദ്യ​വും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഓ​പ്പ​റേ​ഷ​ൻ​ ​സേ​ഫ്സി​പ്പ് ​എ​ന്ന​ ​പേ​രി​ൽ​ 69​ ​എ​ക്സൈ​സ് ​ഓ​ഫീ​സു​ക​ളി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്ന് ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​അ​റി​യി​ച്ചു.പ​ത്ത​നം​തി​ട്ട​യി​ൽ​ 20​ ​കി​ലോ​മീ​റ്റ​റി​ലേ​റെ​ ​ദൂ​ര​മു​ള്ള​ ​ക​ള്ളു​ഷാ​പ്പു​ക​ളി​ൽ​ 10​ ​മി​നി​റ്റി​നി​ടെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​താ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​മ​ല​പ്പു​റ​ത്ത് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​ ​ദി​വ​സ​ത്തി​ൽ​ ​പോ​ലും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ലോ​ഡ് ​വേ​രി​ഫൈ​ ​ചെ​യ്ത​താ​യി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യി​ട്ടു​ണ്ട്.
വൈ​ക്കം​ ​എ​ക്സൈ​സ് ​ഓ​ഫീ​സി​ലെ​ ​ടോ​യ് ലെറ്റി​ൽ ​ ​പ​ണം​ ​ക​ണ്ടെ​ത്തി.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXCISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA