SignIn
Kerala Kaumudi Online
Thursday, 25 June 2026 4.50 AM IST

സിനിമയിൽ മേക്കപ്പ്മാൻ: വെടിക്കെട്ട് ഹരം ബിജീഷിന്റെ ജീവനെടുത്തു

bijeesh

ചേർപ്പ്: സിനിമയിൽ മേക്കപ്പ് മാനായ ബിജീഷിന്റെ ജീവനെടുത്തത് വെടിക്കെട്ട് ഹരം. വെടിക്കെട്ടിനോടുള്ള കമ്പം കാരണം തൊഴിലാളികളെ സഹായിക്കാനാണ് അയൽവാസി കണ്ണനുമൊത്ത് ദുരന്തദിവസം തിരുവമ്പാടിയുടെ വെടിക്കെട്ട് നിർമ്മാണശാലയിലെത്തിയത്. പക്ഷേ ദുരന്തമായിരുന്നു ചിറയ്ക്കൽ ഇഞ്ചമുടി വടക്കേപുരയ്ക്കൽ പരേതനായ ബാലന്റെ മകൻ ബിജീഷിനെ (40) കാത്തിരുന്നത്.

വെടിക്കെട്ട് നിർമ്മാണം കണ്ടു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി. അവിടെയുള്ളവരെ സഹായിച്ചു. ഇതിനിടെ കൂടെയുണ്ടായിരുന്ന കണ്ണൻ മറ്റൊരു സുഹൃത്തിനെ കൊണ്ടുവരാനായി നെടുമ്പാശേരി എയർപോർട്ടിലേക്ക് പോയി. ഇതിനിടയിലായിരുന്നു വെടിക്കെട്ട് ദുരന്തം. മുഖത്തിന് താഴെ ശരീരത്തിന്റെ പകുതിഭാഗം കത്തിയമർന്ന നിലയിലായിരുന്നു. ബിജീഷ് ചലച്ചിത്ര മേഖലയിലും സുപരിചിതനാണ്.

നമിത പ്രമോദ്, കാവ്യ മാധവൻ അടക്കം നിരവധി പ്രമുഖ നടിമാർക്കായി മേക്കപ്പ് ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് ഡി.എൻ.എ ടെസ്റ്റിന് ശേഷം മൃതദേഹം ഇന്നലെ ഉച്ചയോടെ ഇഞ്ചമുടിയിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം നടത്തി. നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. മാതാവ്: കാഞ്ചന. സഹോദരങ്ങൾ: ബാബു, ബീന, ബിനിൽ, ബിജ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA