
തിരുവനന്തപുരം: പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള മത്സരവിഭാഗത്തിലെ മികച്ച ലോംഗ് ഡോക്യുമെന്ററിക്കുള്ള അവാർഡിന് കമൽ കെ.എം സംവിധാനം ചെയ്ത ക്ലോസ് അപ്പ് അപ്പ് ക്ലോസ് - ദ മേക്കിംഗ് ഒഫ് പൊളിറ്റിക്കൽ യു.ബി.യു അർഹമായി. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രണ്ടാമത്തെ മികച്ച ലോംഗ് ഡോക്യുമെന്ററിക്കുള്ള ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സുഗന്ധി ഗദാധർ സംവിധാനം ചെയ്ത മൈ ഓട്ടർ ഡയറി നേടി.
മികച്ച ഷോർട്ട് ഫിക്ഷനുള്ള രണ്ടു ലക്ഷം രൂപയുടെ പുരസ്കാരം ശേഖർ ബാപ്പു രംങ്കാബ്ലെ സംവിധാനം ചെയ്ത ഭിന്തില പാഠ് സ്വന്തമാക്കി. മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ദബലീന മജുംദാർ സംവിധാനം ചെയ്ത ഫ്രണ്ട്സ് ഒഫ് ജിലിപി ബാലയ്ക്ക് (ഒരു ലക്ഷം രൂപ). കേരളത്തിൽ നിർമ്മിച്ച ചിത്രങ്ങൾക്കായുള്ള മികച്ച ക്യാമ്പസ് ഷോർട് ഫിലിം പുരസ്കാരം (50,000 രൂപ) മുഹമ്മദ് ജസീൽ സംവിധാനം ചെയ്ത ' മാരാ" സ്വന്തമാക്കി. ലോംഗ് ഡോകുമെന്ററി വിഭാഗത്തിൽ ഗോയിംഗ് സോളോക്കും ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ലൂണാർ ബേർഡ്സിനും സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |