SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

കർഷകർക്ക് കേന്ദ്രത്തിന്റെ പുതുവർഷ സമ്മാനം: ഫസൽ ബീമായോജനയ്ക്ക് 69,515 കോടി

READ ENGLISH VERSION
farmer-

ന്യൂഡൽഹി: പ്രകൃതിക്ഷോഭത്തിൽ നിന്ന് വിളകൾക്ക് പരിരക്ഷ നൽകുന്ന പ്രധാനമന്ത്രി ഫസൽ ബീമ യോജന 2025-26 വരെ നീട്ടിയും വിഹിതം 69,515 കോടിയാക്കിയും കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ പുതുവർഷ സമ്മാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച ഈ വർഷത്തെ ആദ്യ കേന്ദ്ര മന്ത്രിസഭായോഗമാണ് ഇക്കാര്യങ്ങൾ അംഗീകരിച്ചത്.

നാല് കോടി കർഷകർക്ക് ഫസൽ ബീമായോജനയുടെ പ്രയോജനം ലഭിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ളെയിമുകൾ വേഗത്തിലാക്കും. എൻറോൾമെന്റും കവേറജും വർദ്ധിപ്പിക്കും. ഫസൽ ബീമായോജന ലളിതമാക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യും.

824.77 കോടിയുടെ കോർപസുപയോഗിച്ച് ഫണ്ട് ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഫിയറ്റ്) രൂപീകരിക്കും. യെസ് ടെക്, വിൻഡ്സ് തുടങ്ങിയ സാങ്കേതിക സംരംഭങ്ങൾക്കും ഗവേഷണ വികസന പഠനങ്ങൾക്കും ധനസഹായം നൽകുന്നതിന് ഫണ്ടുപയോഗിക്കും.

 ഡി.എ.പി വളത്തിന് 3850 കോടി സബ്‌സിഡി

ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി) വളം ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കായി പ്രത്യേക പാക്കേജിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 3000 രൂപയായിരുന്ന ഡി.എ.പി വളം 1350 രൂപയ്ക്ക് നൽകും. ഇതിന് 3850 കോടി രൂപ സബ്‌സിഡി നൽകും. ചൈന, സൗദി അറേബ്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിക്കുമ്പോൾ വളത്തിന്റെ വില കൂടും. ഇതേത്തുടർന്നാണ് സബ്‌സിഡി നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA