
തിരുവനന്തപുരം: കാർഷിക മേഖലയ്ക്കായി ബഡ്ജറ്റിൽ 727.40 കോടി രൂപ വകയിരുത്തി.കേന്ദ്രസഹായമായി 115.50 കോടി പ്രതീക്ഷിക്കുന്നു.
# വിളപരിപാലന മേഖലയ്ക്ക് 535.99 കോടി
# കാർഷിക സർവകലാശാല ഗവേഷണം 43 കോടി
# പുതിയ പദ്ധതികൾക്കായി 21 കോടി
#സമഗ്ര പച്ചക്കറി വികസനപദ്ധതിക്ക് 78.45 കോടി
വി.എഫ്.പി.സികെ മുഖേന പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 18 കോടി ഇതിൽ ഉൾപ്പെടും.
# നാളികേര വികസനത്തിന് 73 കോടി
#സുഗന്ധ,വ്യഞ്ജന വികസനപദ്ധതികൾക്ക് 7.60 കോടി
#പഴവർഗ്ഗങ്ങൾ, പൂക്കൾ,ഔഷധ സസ്യങ്ങൾ വികസനം 18.92 കോടി.
#ചിറ്റൂർ പെരുമാട്ടി ടാഗോർ ഇന്നവേഷൻ പാർക്കിന് 1 കോടി.
# കാർഷിക വിജ്ഞാന വ്യാപന ശാക്തീകരണത്തിന് 14.89 കോടി.
# കാർഷിക സേവന കേന്ദ്രങ്ങൾ ,കാർഷിക കർമ്മസേനകൾ ,കസ്റ്റം ഹയറിംഗ് സെന്ററുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് 10 കോടി.
# പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന വിള ഇൻഷ്വറൻസ് 33.14 കോടി
# കാർഷിക വിപണനം,സംഭരണം,വെയർ ഹൌസിംഗ് 157.31 കോടി രൂപ.
#കാർഷിക ഉല്പന്നങ്ങളുടെ വിപണനം 43.90 കോടി
# വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവർധന,തൊഴിലവസരങ്ങൾ സൃഷ്ടിക്കുക 8 കോടി,
# കേരപദ്ധതിക്ക് 100 കോടി
#മണ്ണ്, ജല സംരക്ഷണ മേഖല 77.99 കോടി .
#സംസ്ഥാന റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിന് 13.30 കോടി.
# പാടശേഖരങ്ങളുടെ ഭൂവികസനം,കുളങ്ങളുടെ നവീകരണം 25 കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |