
കോഴിക്കോട്: ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയ മുസ്ലിംലീഗ് എം.എൽ.എ ഫാത്തിമ തഹ്‌ലിയയ്ക്കെതിരെ വിവാദ പരാമർശവുമായി സമസ്തനേതാവ്. കഴിഞ്ഞദിവസം പേരാമ്പ്രയിൽ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതിനെയാണ് സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് അനിസ്ലാമികമെന്ന് പ്രതികരിച്ചത്.
തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഫാത്തിമയുടെ പ്രതികരണം. 'വിശ്വാസമില്ലാതെ ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് ന്യായീകരിക്കുന്ന ആളുകൾ കൂട്ടത്തിലുണ്ട്, ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തുപോകാൻ കാരണമാകും". ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സമസ്ത നേതാവിന്റെ വിമർശനം. ഈ വിഷയത്തിൽ ക്രിസ്റ്റൽ ക്ലിയർ ആയി മതവിധി നൽകിയിട്ടുള്ളതാണെന്നും ഫൈസി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |