SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.01 AM IST

ദുബായ് എയർപോർട്ട് വീണ്ടും തുറന്നു, മലയാളികൾക്ക് ആശ്വാസം

-gulf-news

തിരുവനന്തപുരം: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നതോടെ പ്രവാസി മലയാളികൾക്ക് ആശ്വാസം. സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രവാസികളെ നാട്ടിലെത്തിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ, ഇസ്രയേൽ, ജോർദ്ദാൻഎന്നിവിടങ്ങളിലെ മലയാളികൾ സുരക്ഷിതരെന്ന്‌ നോർക്ക അറിയിച്ചു.


പ്രവാസികേരളീയർക്കായും കുടുംബാംഗങ്ങൾക്കുമായി സജ്ജീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ്‌ ഡെസ്‌ക്കിൽ ലഭിക്കുന്ന കോളുകൾ പരിശോധിച്ച് ആവശ്യമായ സഹായം നോർക്കയും ലോകകേരള സഭാംഗങ്ങളും ലഭ്യമാക്കുന്നുണ്ട്. മലയാളികൾ താമസ്ഥലങ്ങളിൽ സുരക്ഷിതരാണെന്നാണ് വിവരം. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ മരുന്ന്‌ പോലെ അത്യാവശ്യമുള്ളവ അറിയിക്കുന്നതിനനുസരിച്ച്‌ നോർക്കയുടെ നിർദ്ദേശാനുസരണം ലോകകേരള സഭാംഗങ്ങൾ എത്തിച്ചുനൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA