
തിരുവനന്തപുരം: ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് അനധികൃതമായി 250 കോടി വായ്പ നൽകിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് എംപ്ലോയിസ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. ജി .സുബോധൻ ആവശ്യപ്പെട്ടു. ടെർമിനൽ ബെനിഫിറ്റ് ഫണ്ടിൽ നിന്നും വായ്പയായി 200 കോടി നിർമ്മാണ ക്ഷേമ ബോർഡിനും 50 കോടി ട്രഷറിയിലും അടച്ച നിലവിലെ ഭരണസമിതിയുടെ നടപടിയാണ് ബോർഡിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കിയത്. ഈ തുക വൻ ബാധ്യതയായി മാറി . 350 ഓളം ജീവനക്കാർക്ക് പെൻഷൻ നല്കാത്ത ഇടത് സർക്കാറിന്റെ നടപടികൾ യു.ഡി.എഫ് സർക്കാർ പുനപരിശോധിക്കണമെന്നും സുബോധൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |