SignIn
Kerala Kaumudi Online
Thursday, 22 October 2026 4.49 PM IST

പോസിറ്റീവ് ബഡ്ജറ്റ്, ഇംപ്ലിമെന്റേഷൻ പ്രധാനം: ജി.വിജയരാഘവൻ

p

തിരുവനന്തപുരം: ഇൻകം ജനറേറ്റിംഗ് പ്രോഗ്രാമുകളിലേക്ക് തിരിയാനുള്ള കിഫ്ബിയുടെ തീരുമാനം ഏറെ സ്വാഗതാർഹമെന്ന് ടെക്നോ പാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവൻ പറഞ്ഞു.

അതുപോലെ ഫോക്കസ് ഏരിയ ഐഡന്റിഫൈ ചെയ്ത് ഏഴ് ഏരിയ ഫോക്കസ് ചെയ്യാനുള്ള നീക്കവും നല്ലതു തന്നെ. യു.ജി.സി സ്കോളർഷിപ്പോ ഫെലോഷിപ്പോ കിട്ടത്തവർക്ക് 10,000 രൂപ വച്ച് കൊടുക്കുമെന്ന് പറയുന്നത് നല്ലൊരു നീക്കമാണ്. അതുപോലെ കോ-ഓപ്പറേറ്രീവ് ഹൗസിംഗ് മേഖലയിൽ 20 പേർ ചേർന്ന് ബിൽഡിംഗ് കെട്ടുകയാണെങ്കിൽ അതിന് ചില ആനുകൂല്യങ്ങൾ കൊടുക്കുമെന്നുള്ളതും സ്വാഹതാർഹം.

ഐ.ടി മേഖലയിൽ കുറേ കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും കൊല്ലം, കണ്ണൂർ മേഖലയിലെ ഐ.ടി പാർക്കുകളുടെ പ്രവർത്തനം വിജയിക്കണമെങ്കിൽ അവിടെ പ്രധാനപ്പെട്ട ആങ്കർ കമ്പനികൾ വരണം. അങ്ങനെയെങ്കിലേ ഫുൾ സക്സസ് ആവൂ. അല്ലാത്ത പക്ഷം അരൂരും കുണ്ടറയിലും കണ്ടതുപോലെ പോലെ ആയിപ്പോകും.

ഒരു പോരായ്മയുള്ളത്, കഴിഞ്ഞ ബഡ്ജറ്റിൽ അനൗൺസ് ചെയ്ത പല കാര്യങ്ങളുടെയും ഇംപ്ലിമെന്റേഷൻ ശരിക്കും നടന്നിട്ടില്ല. ബഡ്ജറ്റ് പ്രസംഗം മാത്രം പോര, ഇംപ്ലിമെന്റേഷനും പ്രധാനമാണ്.

സം​സ്ഥാ​ന​ത്ത് 6.5​%​ ​വ​ള​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം​:​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ലും​ ​കേ​ര​ളം​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 6.5​%​ ​വ​ള​ർ​ച്ച​ ​നേ​ടി​യ​താ​യി​ ​ബ​ഡ്ജ​റ്റി​ന് ​മു​ന്നോ​ടി​യാ​യി​ ​നി​യ​മ​സ​ഭ​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​സാ​മ്പ​ത്തി​ക​ ​സ​ർ​വ്വേ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.
2023​-24​ൽ​ 4.2​%​ആ​യി​രു​ന്നു​ ​വ​ള​ർ​ച്ച.​ ​ത​ന​ത് ​വ​രു​മാ​ന​ത്തി​ൽ​ ​മു​ന്നേ​റാ​നാ​യ​തും​ ​മു​പ്പ​ത് ​വ​ള​ർ​ച്ചാ​ ​ഘ​ട​ക​ങ്ങ​ളി​ൽ​ ​ഒ​ൻ​പ​തി​ലും​ ​വ​ൻ​കു​തി​പ്പ് ​നേ​ടാ​നാ​യ​തു​മാ​ണ് ​കാ​ര​ണം.​ ​നി​കു​തി​വ​രു​മാ​ന​ത്തി​ൽ​ 3.3​%,​ ​നി​കു​തി​യേ​ത​ര​ ​വ​രു​മാ​ന​ത്തി​ൽ​ 8.1​%​ ​എ​ന്നി​ങ്ങ​നെനേ​ട്ട​മു​ണ്ടാ​ക്കി​യ​തി​നാ​ൽ​ ​ത​ന​ത് ​വ​രു​മാ​ന​ത്തി​ൽ​ 4​%​ ​ത്തി​ന്റെ​ ​വ​ർ​ദ്ധ​ന​ ​നി​ല​നി​റു​ത്താ​നാ​യെ​ങ്കി​ലും​ ​റ​വ​ന്യൂ​ ​വ​രു​മാ​ന​ത്തി​ൽ​ 6.2​%​ത്തി​ന്റെ​ ​ഇ​ടി​വു​ണ്ടാ​യി.​ ​കേ​ന്ദ്ര​വി​ഭ​വം​ ​പ​ങ്കു​വ​യ്ക്കു​ന്ന​തിൽ വ​ൻ​ ​കു​റ​വു​ണ്ടാ​യ​താ​ണ് ​ഇ​തി​ന് ​കാ​ര​ണ​മാ​യി​ ​പ​റ​യു​ന്ന​ത്.
ഇ​ത് ​മൂ​ലം​ ​ധ​ന​ക്ക​മ്മി​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​കൂ​ടു​ക​യാ​യി​രു​ന്നു.
മൊ​ത്ത​ ​ആ​ഭ്യ​ന്ത​ര​ ​ഉ​ൽ​പാ​ദ​ന​ത്തി​ന്റെ​ ​മൂ​ന്നുശ​ത​മാ​ന​ത്തിൽ കൂ​ടു​തൽ
ധ​ന​ക​മ്മി​ ​ഉ​യ​രു​ന്ന​ത് ​തി​രി​ച്ച​ടി​യാ​യാ​ണ് ​വി​ല​യി​രു​ത്തു​ന്ന​ത്.

ധ​ന​ക്ക​മ്മി​ ​വ​ർ​ദ്ധന

2022​-23..................​ 2.5%
2023​-24...................​ 2.9%
2024​-25.....................3.4%


നി​വ​ലി​ലെ​ ​ബ​ഡ്ജ​റ്റ് ​എ​സ്റ്റി​മേ​റ്റ്
(2024​-25​ ​വ​ർ​ഷം,​ ​തു​ക​ ​കോ​ടി​യി​ൽ)

റ​വ​ന്യൂ​ ​വ​ര​വ്.............................​ 132929.80
റ​വ​ന്യൂ​ ​ചെ​ല​വ് ............................162125.69
റ​വ​ന്യൂ​ ​ക​മ്മി...................................​ 29195.89
മൂ​ല​ധ​ന​ ​ചെ​ല​വ്..............................​ 14024.85
ധ​ന​ക​മ്മി.............................................​ 40606.04


പു​തി​യ​ ​ബ​ഡ്ജ​റ്റി​ലെ​ ​എ​സ്റ്റി​മേ​റ്റ്
(2025​-26​വ​ർ​ഷം)
റ​വ​ന്യൂ​ ​വ​ര​വ്...............................152351.67
റ​വ​ന്യൂ​ ​ചെ​ല​വ് ............................179476.20
റ​വ​ന്യൂ​ ​ക​മ്മി...................................27124.53
മൂ​ല​ധ​ന​ ​ചെ​ല​വ്.............................16871.80
ധ​ന​ക്ക​മ്മി.........................................40848.21

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G VIJAYARAGHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA