SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

 എൽ.പി.ജി വിലവർദ്ധന, നിയന്ത്രണം -- 'ഗ്യാസ്' പോയി ഹോട്ടലുകൾ

a

തിരുവനന്തപുരം: പാചകവാതക വില വർദ്ധിച്ചതിനൊപ്പം വിതരണത്തിൽ നിയന്ത്രണം കൂടി വന്നതോടെ ഹോട്ടൽ, കാറ്ററിംഗ് രംഗം പ്രതിസന്ധിയിലായി. 115 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.

മികച്ച ബിസിനസുള്ള റസ്റ്റോറന്റുകളിൽ പ്രതിദിനം 2 മുതൽ 5 വരെ ഗ്യാസ് സിലിണ്ടറുകളാണ് വേണ്ടി വരുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകൾക്ക് ഇന്നലെ ലഭിച്ചത് സാധാരണ ലഭിക്കുന്നതിന്റെ പകുതി മാത്രം. കരുതൽ ഇന്ധനം ഉപയോഗിച്ചായിരുന്നു ഇന്നലെ ഹോട്ടലുകൾ പ്രവർത്തിച്ചത്. നിയന്ത്രണം കൂടുതൽ കടുത്താൽ ക്യാന്റീനുകളുടെ പ്രവർത്തനമുൾപ്പെടെ നിലയ്ക്കും

എന്നാൽ വിതരണത്തിലെ നിയന്ത്രണം താല്‌കാലികമെന്നാണ് എണ്ണക്കമ്പനികൾ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്.

അതേസമയം, ആഹാരസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ സാദ്ധ്യത കുറവാണ്. അരി വില കുറഞ്ഞ നിലയിൽ തുടരുകയാണ്. പച്ചക്കറി വിലയും കഴി‌ഞ്ഞ മാസത്തെക്കാൾ കുറവാണ്. യുദ്ധ സാഹചര്യത്തിൽ ഇവയുടെ കയറ്റുമതി കുറഞ്ഞതാണ് വില കുറച്ചത്.

പാചകവാതകം ലഭ്യമല്ലാത്ത അവസ്ഥ കൂടി വന്നാൽ ഹോട്ടലുകൾ ആകെ പ്രതിസന്ധിയിലാകും. അതൊഴിവാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം

വിജയകുമാർ, ജില്ലാ പ്രസിഡന്റ്,

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA