
തൃശൂർ: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് എം.വി.ഗോവിന്ദനും മാറണമെന്ന് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷാഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചചെയ്യാൻ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കൾക്കെതിരെ വിമർശനം ഉയർന്നത്. പിണറായിയും എം.വി.ഗോവിന്ദനും ജനങ്ങളിൽ നിന്ന് അകന്നുപോയതും മര്യാദപൂർവം പെരുമാറാതിരുന്നതും തിരിച്ചടിക്ക് കാരണമായി. രണ്ടു പേരും സ്ഥാനത്തു നിന്ന് മാറി പാർട്ടിക്കും പ്രതിപക്ഷത്തിനും പുതിയ മുഖം നൽകണമെന്നും ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടിരുന്നു. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ചർച്ച ഇന്നും തുടരും. കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ എം.പി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |