
ഗൂഗിൾ ഇന്റേൺഷിപ് 2025 പ്രോഗ്രാമിന് ബിടെക് , കംപ്യൂട്ടർ സയൻസ് ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഒക്ടോബർ 25 വരെ അപേക്ഷിക്കാം. മൂന്നു മാസത്തെ പ്രോഗ്രാമാണ്. 2025 ജൂൺ 30 മുതൽ സെപ്തംബർ 26 വരെയാണ് ഇന്റേൺഷിപ്.ജാവ, സി ++, പൈത്തൺ കമ്പ്യൂട്ടർ ലാംഗ്വേജ് അറിഞ്ഞിരിക്കണം. www.google.com
ഡോക്ടറൽ പ്രോഗ്രാം മാക്‌സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, ജർമ്മനി
ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ബയോകെമിസ്ട്രി, പ്ലാസ്മ ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാം. ജർമ്മൻ ഭാഷ പ്രാവീണ്യം ആവശ്യമാണ്. www.mpp.mpg.ge
പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി, മദ്രാസിൽ ഓൺലൈൻ കോഴ്സുകൾ
ഐ.ഐ.ടി മദ്രാസ് ഡാറ്റ സയൻസ് & എ.ഐ, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയിൽ 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. 2023 ൽ 500 സ്കൂളുകളിലായി 11000 വിദ്യാർത്ഥികൾ കോഴ്സ് പൂർത്തിയാക്കിയിരുന്നു. നാലു മുതൽ എട്ടാഴ്ച വരെയാണ് കോഴ്‌സ്. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. www.school-connect.study.iitm.
ബ്രിട്ടീഷ് അക്കാഡമി റിസർച്ച് ഗ്രാന്റ്സ് 2025
ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടീഷ് അക്കാഡമി ലെവർഹും റിസർച്ച് ഗ്രാന്റ്സ് 2025 ന് ഇപ്പോൾ അപേക്ഷിക്കാം. 10000 പൗണ്ടാണ് സ്കോളർഷിപ്.പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിനാണ് സ്കോളർഷിപ് നൽകുന്നത്. www.thebritishacademy.ac.uk
ഗ്ലോബൽ മെഡിക്കൽ പ്രോഗ്രാം 24
ഗ്ലോബൽ മെഡിക്കൽ ബിരുദ പ്രോഗ്രാമിന് അമേരിക്കൻ യൂണിവേഴ്സിറ്റി ഒഫ് ആന്റിഗ്വയിൽ ഇപ്പോൾ അപേക്ഷിക്കാം. മണിപ്പാൽ യൂണിവേഴ്സിറ്റിയുമായി ചേർന്നുള്ള പ്രോഗ്രാമാണിത്. മൂന്ന് ഘട്ടങ്ങളിലായുള്ള കോഴ്സിൽ പ്രീ മെഡിക്കൽ പ്രോഗ്രാം 4 സെമസ്റ്റർ മണിപ്പാൽ യൂണിവേഴ്സിറ്റിയിലാണ്. രണ്ടാം ഘട്ടത്തിൽ 4 സെമസ്റ്റർ കാലയളവിലെ മെഡിക്കൽ -പ്രീക്ലിനിക്കൽ പ്രോഗ്രാം എം.ഡി പ്രോഗ്രാമിന്റെ ഭാഗമായി ആന്റിഗ്വയിലാണ്. മൂന്നാം ഘട്ടത്തിൽ അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങളിൽ മണിപ്പാൽ ആന്റിഗ്വ അംഗീകൃത ആശുപത്രികളിൽ ക്ലിനിക്കൽ സേവനത്തിനുള്ള സൗകര്യം ലഭിക്കും. ആറര വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നതോടൊപ്പം അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാനുതകുന്ന USMLE/ PLAB ലൈസൻസിംഗ് പരീക്ഷ വിജയകരമായി പൂർത്തിയാക്കാനുതകുന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ചാമത്തെ സെമസ്റ്റർ മുതൽ USMLE യ്ക്കുള്ള കോച്ചിംഗുണ്ടാകും.ഇതിനായി ബേസിക് സയൻസ് ഇന്റഗ്രേഷൻ കോഴ്സുണ്ടാകും. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.apply.aua.manipal.edu, www.auamed.org
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |