SignIn
Kerala Kaumudi Online
Friday, 23 October 2026 11.25 PM IST

സനാതനധർമ്മം ലോകത്തെ ഒന്നായിക്കാണുന്നത്: ഗവർണർ

gov
f

പത്തനംതിട്ട: ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണാൻ പഠിപ്പിച്ച സംസ്‌കാരമാണ് സനാതന ധർമ്മമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. 113-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യന് അവയെ നിയന്ത്രിക്കുന്നതിനുള്ള സംസ്‌കാരവും ആവശ്യമാണ്. എല്ലാവരും മനുഷ്യത്വമുള്ളവരാകാനാണ് സമൂഹം ആഗ്രഹിക്കുന്നത്. അതിന് സംസ്‌കാരമുള്ളവരാകേണ്ടത് ആവശ്യമാണ്. ധർമ്മം എന്നാൽ മതമല്ല. ഹിന്ദുധർമ്മം എന്നത് ജീവിത രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. ലോകത്തിന് മുഴുവൻ പ്രകാശം പരത്തുന്ന സനാതനധർമ്മം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. പെരുങ്കളം ചെങ്കോൽ ആധീനം മഠാധിപതി സ്വാമി ശിവപ്രകാശ ദേശിക സത്യജ്ഞാന പണ്ടാര സന്നിധി വിശിഷ്ടാതിഥിയായിരുന്നു. സദാനന്ദപുരം അവധൂഭാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമി, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ, ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA