
തിരുവനന്തപുരം: തനിക്ക് നേരെ ഉണ്ടായ ബോംബ് ആക്രമണം നിയമസഭയിൽ ഉന്നയിച്ച് തളിപ്പറമ്പിലെ സ്വതന്ത്രാംഗം ടി.കെ.ഗോവിന്ദൻ. പറയാൻ തുടങ്ങിയതും സി.പി.എം അംഗങ്ങൾ ബഹളംവച്ചു. പറയാനുള്ളത് പറയട്ടെയെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വീടിന് നൂറ്മീറ്റർ അടുത്താണ് നാടൻ ബോംബ് പൊട്ടിയതെന്ന് ഗോവിന്ദൻ പറഞ്ഞു. നാല് സ്ത്രീകൾക്ക് പരിക്കേറ്റു. അത് പന്നിപടക്കമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തളിപ്പറമ്പിൽ അങ്ങനെ പന്നികളൊന്നുമില്ല. നാടൻ ബോംബ് പൊട്ടിച്ച് പന്നിയെ പിടിക്കുന്ന പതിവുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |