SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

കാർഷിക ബിരുദധാരികൾക്ക് അവസരം

degree

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റ് (MANAGE) ഒരു വർഷത്തെ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മോഡിലുള്ള MOOC കോഴ്‌സാണിത്. കോഴ്‌സിന്റെ ഭാഗമായി പ്രൊജക്ട് വർക്കുമുണ്ട്.
കാർഷിക, കാർഷിക അനുബന്ധ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കാർഷിക വിജ്ഞാപനത്തിലൂന്നിയുള്ള ഈ പ്രോഗ്രാം കാർഷിക, കാർഷിക അനുബന്ധ ബിരുദധാരികൾക്ക് ഏറെ പ്രയോജനപ്പെടും. കേരളത്തിൽ തിരുവനന്തപുരത്ത് കൃഷി വകുപ്പിന്റെ കീഴിലുള്ള കാർഷിക വിജ്ഞാനവ്യാപന പരിശീലന കേന്ദ്രമായ SAMETI യിൽ കോൺടാക്ട് ക്ലാസുകളുണ്ടാകും. www.manage.gov.in

2. ഐ.ഐ.ടി ബോംബെയിൽ പുതിയ കോഴ്‌സുകൾ
ഐ.ഐ.ടി ബോംബെ 2025 ജൂലായിൽ രണ്ടു പുതിയ കോഴ്‌സുകളാരംഭിക്കും. നാലു വർഷ അപ്ലൈഡ് ജിയോഫിസിക്‌സിൽ ബാച്ച്ലർ ഒഫ് സയൻസ്, രണ്ടു വർഷ എം.ടെക്ക് ഇൻ ക്ലൈമറ്റ് ആൻ‌ഡ് സസ്റ്റെയ്നബിലിറ്റി എന്നിവയാണ് പുതിയ കോഴ്‌സുകൾ.

3. നീറ്റ് പി.ജി 2025 ജൂൺ 15നാകാൻ സാദ്ധ്യത

2025ലെ നീറ്റ് പി.ജി മെഡിക്കൽ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. ജൂൺ 15നു നടത്താനാണ് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ഏകദേശ തീരുമാനം. രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ എം.ഡി, എം.എസ്, തിരെഞ്ഞെടുത്ത ആശുപത്രികളിലെ ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് നീറ്റ് പി.ജി റാങ്ക് ലിസ്റ്റിൽ നിന്നാണ് അഡ്മിഷൻ. 2024ലെ പ്രവേശന നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRADUATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA