
ആലപ്പുഴ: സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറിനെതിരെ ജി.സുധാകരൻ വീണ്ടും രംഗത്ത്. തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിന്റെ ഉത്തരവാദി സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കും. തന്നെ കൈകാര്യം ചെയ്‌തോളൂവെന്നും ജനങ്ങൾ സി.പി.എമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എം.എൽ.എ ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന് പൊലീസ് കുട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഭരണം മാറിയതൊന്നും ആലപ്പുഴയിലെ പൊലീസ് അറിഞ്ഞിട്ടില്ലെന്നും. അവർ പഴയതുപോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സുധാകരൻ വർഗ വഞ്ചകനാണെന്നും ഈ സമീപനം തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും ആർ.നാസർ പറഞ്ഞതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |