
ശിവഗിരി: ഗുരുദേവൻ-മഹാത്മാഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനം മാർച്ച് 12 ന് ശിവഗിരിയിൽ നടക്കും. മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി പങ്കെടുക്കും.
ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പ്രശസ്ത ഗാന്ധിയന്മാരും ഗുരുദേവദാർശനിക പഠിതാക്കളും ശിവഗിരി മഠത്തിലെ സന്യാസിമാരും പങ്കെടുക്കും. സമ്മേളനം വിജയപ്രദമാകുന്നതിനാവശ്യമായ ഒരുക്കങ്ങൾ ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മപ്രചരണസഭയുടെയും നേതൃത്വത്തിൽ നടന്നുവരികയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
ക്രിസ്മസ് ന്യൂഇയർ
ബമ്പറിന് വൻ വില്പന
തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റിന് റെക്കാഡ് വില്പന. വില്പനക്കെത്തിച്ച 40ലക്ഷം ടിക്കറ്റിൽ ഇതുവരെ 33.78ലക്ഷം ടിക്കറ്റും വിറ്റുപോയി.മുൻവർഷത്തെ ക്രിസ്മസ് ബമ്പറിന്റെ വില്പനയെക്കാൾ 11ലക്ഷം കൂടുതലാണിത്.വിറ്റുപോയതിൽ 6.95ലക്ഷവും പാലക്കാടാണ് വിറ്റത്.തിരുവനന്തപുരത്ത് 3.92ലക്ഷവും തൃശൂരിൽ 3.60ലക്ഷം ടിക്കറ്റും വിറ്റു.ഫെബ്രുവരി 5ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.20കോടിയാണ് ഒന്നാം സമ്മാനം.ഓരോ കോടിവീതം 20പേർക്ക് രണ്ടാംസമ്മാനവും 10ലക്ഷം വീതം 30പേർക്ക് മൂന്നാം സമ്മാനവും 3ലക്ഷം വീതം 20പേർക്ക് നാലാം സമ്മാനവും 2ലക്ഷം വീതം 20 പേർക്ക് അഞ്ചാംസമ്മാനവും കിട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |