SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 AM IST

ബാഗ് നഷ്ടപ്പെട്ട റഷ്യക്കാരന് ബസ് ജീവനക്കാർ തുണയായി

dd

പത്തനംതിട്ട : നഷ്ടപ്പെട്ട ബാഗും രേഖകളും മണിക്കൂറുകൾക്കകം കണ്ടെത്തി വിദേശ പൗരന് നൽകി ബസ് ജീവനക്കാർ മാതൃകയായി. ബുധനാഴ്ച വൈകിട്ട് 4.30നാണ് സംഭവം. റഷ്യൻ സ്വദേശിയായ ഗ്രിഗോറി ഗോർഡിയെങ്കോ, ഓമല്ലൂർ ഭാഗത്തേക്ക് പോകാനായി ബസിൽ കയറിയതാണ്. എന്നാൽ ചെങ്ങന്നൂർ ഭാഗത്തേക്കുള്ള ബസിൽ കയറിയത് കാരണം സ്റ്റേഡിയം ജംഗ്ഷനിൽ ഇറങ്ങി. അപ്പോഴേക്കും ബസ് ബെല്ലടിച്ച് വിടുകയും ചെയ്തു. ലഗേജ് ബസിനുള്ളിലെ ബർത്തിൽ വച്ചിരുന്നു. പിന്നീട് ബസ് കണ്ടുപിടിയ്ക്കാൻ കഴിയാതെ തിരികെ സ്റ്റാൻഡിലെത്തി എല്ലാ ബസിലും ഇയാൾ മാറിക്കയറുന്നത് ശ്രദ്ധിച്ച ബസ് ജീവനക്കാരനായ നിയാസും സുഹൃത്തുക്കളും കാര്യം അന്വേഷിച്ചു. ശേഷം ആ സമയം സ്റ്റാൻഡിൽ നിന്ന് പോയ ബസുകളെല്ലാം പരിശോധിച്ചു. തുടർന്നാണ് ചെങ്ങന്നൂരിലേക്ക് പോയ പഴൂർ ബസിൽ ലഗേജുണ്ടെന്ന് കണ്ടെത്തിയത്. ബസ് 7.25നാണ് തിരികെയെത്തിയത്. അപ്പോൾത്തന്നെ ബാഗ് കൈമാറുകയും ചെയ്തു. റഷ്യൻ ഭാഷ മാത്രം അറിയാവുന്ന ഗ്രിഗോറിയും മലയാളം അറിയാവുന്ന നിയാസും പരസ്പരം സംസാരിച്ചത് ചാറ്റ് ജി.പി.ടിയുടെ വിവർത്തനം വഴിയാണ്. പാസ്‌പോർട്ടും മറ്റ് പ്രധാന രേഖകളും അടങ്ങിയ ബാഗ് അടക്കമാണ് നഷ്ടപ്പെട്ടത്. ബസ് കണ്ടക്ടർ പ്രദീപാണ് ബാഗ് സുരക്ഷിതമായി റഷ്യൻ സ്വദേശിയെ ഏൽപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA