SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

ശ്രീനാരായണഗുരു ഹാർമണി : ലോഗോ പ്രകാശനം

READ ENGLISH VERSION
sivagiri
Sivagiri

ശിവഗിരി : ശിവഗിരി മഠത്തിന്റെയും യു.കെയിലെ ശിവഗിരി ആശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ മേയ് 2, 3, 4 തീയതികളിൽ യു.കെയിൽ നടക്കുന്ന ശ്രീനാരായണഗുരു ഹാർമണിയുടെ ലോഗോ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രകാശനം ചെയ്തു.

ഗുരുദർശനം അന്താരാഷ്ട്ര തലങ്ങളിലേക്ക് എത്തിക്കുക എന്ന ശിവഗിരി മഠത്തിന്റെ ലക്ഷ്യം ശ്രീനാരായണഗുരു ഹാർമണിയിലൂടെ പ്രാവർത്തികമാവുകയാണെന്ന് പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്വാമി വിരേശ്വരാനന്ദ പറഞ്ഞു.

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളന ശതാബ്ദിയുടെ ആഘോഷവും ശ്രീനാരായണ ഗുരുദേവദർശനം ആസ്പദമാക്കിയുള്ള സെമിനാറും അന്താരാഷ്ട്ര ബിസിനസ് മീറ്റും മൂന്നു ദിവസങ്ങളിലായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മതമേലദ്ധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ലോഗോ പ്രകാശനച്ചടങ്ങിൽ തിരുച്ചിറപ്പള്ളി എം.എൽ.എ ഇനിഗോ ഇരുദയരാജ്, ശിവഗിരി ആശ്രമം യു.കെ പ്രസിഡന്റ്‌ ബൈജു പാലയ്ക്കൽ, ജോയിന്റ് സെക്രട്ടറിമാരായ സതീഷ് കുമാർ, ഗണേഷ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ശിവഗിരി മഠത്തിന്റെയും അഫിലിയേറ്റഡ് സെന്ററായ യു.കെയിലെ ശിവഗിരി ആശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ യു .കെയിൽ നടക്കുന്ന ശ്രീനാരായണ ഗുരു ഹാർമണിയുടെ ലോഗോ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രകാശനം ചെയ്യുന്നു. സ്വാമി വീരേശ്വരാനന്ദ, ഇനിഗോ ഇരുദയരാജ് എം.എൽ.എ, ബൈജുപാലയ്ക്കൽ, സതീഷ് കുമാർ, ഗണേഷ് ശിവൻ എന്നിവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUDEVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA