SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ഗുരുവായൂർ ഏകാദശി ഇന്ന്

guruvayur-temple

ഗുരുവായൂർ: വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിലെത്തും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക. രാവിലെ ആറരയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെ വി.ഐ.പികൾക്ക് ഉൾപ്പെടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

അന്ന ലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും രാവിലെ 9ന് പ്രസാദ ഊട്ട് ആരംഭിക്കും. ഊട്ടിനുള്ള വരി 2ന് അവസാനിപ്പിക്കും. ഇന്ന് രാത്രി 12 മുതൽ ക്ഷേത്രനട കാലത്ത് അടക്കും വരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി ദിവസം കാലത്ത് എട്ട് വരെ മാത്രമേ ദർശനം ഉണ്ടാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA