
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനത്തിന്റെ ഉദ് ഘാടനം രാവിലെ കിഴക്കേനടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശനകവാടത്തിന് സമീപം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നാടമുറിച്ച് നിർവഹിച്ചു. ഭക്തരെ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം വരിയിൽ പ്രവേശിപ്പിച്ചു. 2,400 പേർ ബുക്ക് ചെയ്തിരുന്നെങ്കിലും 1,482 പേരാണ് ഇന്നലെ ദർശനം നടത്തിയത്. കെ.രഘുനാഥൻ പിള്ള ആദ്യ ദർശനം നടത്തി. വരിയിൽ നിന്നവർക്ക് അരമണിക്കൂറേ ദർശനത്തിന് സമയമെടുത്തുള്ളൂ.
മണിക്കൂറിൽ 300 എന്ന നിലയിൽ എട്ടുമണിക്കൂറിൽ 2,400 പേർക്കാണ് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി ദർശനം നൽകുക. തിരിച്ചറിയൽ രേഖയും രസീതിയുമായി അനുവദിച്ച സമയത്തിന് അരമണിക്കൂർ മുമ്പെത്തണം. കിഴക്കേനടയിലെ ക്യൂ കോംപ്ലക്സിന്റെ വടക്കേ അറ്റത്തെ വരിയാണ് ക്യൂവിനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |