SignIn
Kerala Kaumudi Online
Thursday, 22 October 2026 5.26 PM IST

കെ.എസ്.ആർ.ടി.സി പെൻഷൻ 12നകം നൽകണം

p

കൊച്ചി: കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരുടെ ജനുവരിയിലെ പെൻഷൻ ഫെബ്രുവരി 12 നകം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
പെൻഷൻ നൽകാൻ സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിന് രൂപം നൽകിയെന്നും വിതരണത്തിന് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു.

വി​ദേ​ശ​ത്ത് ​വി​വാ​ഹി​ത​രാ​യ​വ​ർ​ക്ക്
സ്‌​പെ​ഷ്യ​ൽ​ ​മാ​ര്യേ​ജ് ​ആ​ക്ട് ​ബാ​ധ​ക​മ​ല്ല

കൊ​ച്ചി​:​ ​വി​ദേ​ശ​ത്ത് ​വി​വാ​ഹി​ത​രാ​യ​വ​ർ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​മാ​ര്യേ​ജ് ​ആ​ക്ട് ​പ്ര​കാ​രം​ ​ഇ​ന്ത്യ​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നാ​വി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ഫോ​റി​ൻ​ ​മാ​ര്യേ​ജ് ​ആ​ക്ട് ​പ്ര​കാ​ര​മേ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നാ​വൂ.​ ​അ​തേ​സ​മ​യം​ ​വി​വാ​ഹ​ശേ​ഷം​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​മ​ട​ങ്ങി​യ​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ ​പി.​ജി.​ ​വി​പി​നും​ ​ഇ​ന്തോ​നേ​ഷ്യ​ക്കാ​രി​ ​മാ​ഡി​യ​ ​സു​ഹാ​ർ​ത്തി​ക​യ്‌​ക്കും​ ​വി​ദേ​ശ​ത്തു​ ​പോ​കാ​തെ​ത​ന്നെ​ ​ഓ​ൺ​ലൈ​നി​ൽ​ ​വി​വാ​ഹം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​ഡ​യ​സ് ​അ​നു​മ​തി​ ​ന​ൽ​കി.​ ​ഇ​തി​നാ​യി​ ​ഇ​ന്തോ​നേ​ഷ്യ​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​യി​ലെ​ ​മാ​ര്യേ​ജ് ​ഓ​ഫീ​സ​ർ​ക്ക് ​ഓ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഇ​തി​നു​വേ​ണ്ട​ ​സ​ഹാ​യം​ ​ചെ​യ്യ​ണം.
ഇ​രു​വ​രും​ 2014​ൽ​ ​ഇ​ന്തോ​നേ​ഷ്യ​യി​ൽ​ ​വി​വാ​ഹി​ത​രാ​യി​രു​ന്നു.​ ​തൃ​ശൂ​രി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ഇ​വ​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​മാ​ര്യേ​ജ് ​ആ​ക്ട് ​പ്ര​കാ​രം​ ​വി​വാ​ഹം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ ​നി​ര​സി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​ഇ​വ​രു​ടെ​ ​വി​വാ​ഹ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ന്തോ​നേ​ഷ്യ​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​അ​റ്റ​സ്റ്റ് ​ചെ​യ്‌​തെ​ങ്കി​ലും​ ​ഫോ​റി​ൻ​ ​മാ​ര്യേ​ജ് ​ആ​ക്ട് ​പ്ര​കാ​രം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രു​ന്നി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA