SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

മെഡിക്കൽ ഷോപ്പിൽ ഡിസ്കൗണ്ട് ബോർഡ്: വിലക്ക് ശരിവച്ചു

a

കൊച്ചി: മെഡിക്കൽ ഷോപ്പുകൾക്ക് മുമ്പിൽ തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്‌കൗണ്ട് ബോർഡുകൾ വിലക്കുന്ന ഡ്രഗ്‌സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവച്ചു. ബോർഡ് വിലക്കിയിട്ടുണ്ടെങ്കിലും മരുന്ന് വില കുറച്ച് വിൽക്കുന്നതിന് തടസ്സമില്ല. 80% വരെ ഡിസ്‌കൗണ്ട് ഉണ്ടെന്ന ബോർഡുകൾ തെറ്റിദ്ധാരണയ്‌ക്ക് ഇടയാക്കുന്നത് ഒഴിവാക്കാനാണ് വിലക്കെന്ന സർക്കാർ വിശദീകരണം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. സർക്കുലറിനെതിരെ മെഡിക്കൽ ഷോപ്പ് ഉടമകളാണ് ഹർജി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA