SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

സബ് രജിസ്ട്രാർ ഓഫീസിൽ പരിശോധന, അറ്റൻഡറുടെ ഹെൽമെറ്റിനടിയിൽ നിന്ന് പണം പിടിച്ചെടുത്തു

READ ENGLISH VERSION

helmet

തിരുവനന്തപുരം: പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്​റ്റിഗേഷൻ ഒന്നാം യൂണി​റ്റ് നടത്തിയ മിന്നൽ പരിശോധനയിൽ അ​റ്റൻഡർ ഹെൽമ​റ്റിനടിയിൽ ഒളിപ്പിച്ച 2,340രൂപ പിടിച്ചെടുത്തു. സബ് രജിസ്ട്രാറുടെ പക്കൽ നിന്ന് കണക്കിൽപെടാത്ത 5,200രൂപയും കണ്ടെടുത്തു. രജിസ്‌ട്രേഷൻ ഇടപാടുകൾക്ക് ഇടനിലക്കാരിലൂടെ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൊത്തം 7,540 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ 1064,8592900900 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELMET BRIBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA