SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ഹെപ്പറ്റൈറ്റിസ് ബി വാക്സിന് തീവില

heppa-b

 ഡോസിന് 670 രൂപ,​ നേരത്തെ 140

 കേരളകൗമുദി​ ചൂണ്ടി​ക്കാട്ടി​യത് ശരി​യായി​

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ര​ക​ ​രോ​ഗ​മാ​യ​ ​ഹെ​പ്പ​റ്റൈ​റ്റി​സ് ​ബി​ ​(​മ​ഞ്ഞ​പ്പി​ത്തം​)​ ​പ്ര​തി​രോ​ധ​ ​വാ​ക്സി​ൻ​ ​വി​ല​ ​മൂ​ന്നി​ര​ട്ടി​ ​കൂ​ട്ടി​ ​മ​രു​ന്നു​ ​ക​മ്പ​നി.​ ​ഒ​രു​ ​വ​‌​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​മ​രു​ന്ന് ​വി​​ത​ര​ണ​മി​ല്ലാ​യി​രു​ന്നു.​ ​മ​രു​ന്ന് ​ക്ഷാ​മ​മു​ണ്ടാ​ക്കു​ന്ന​ത് ​വി​ല​ ​കൂ​ട്ടാ​നു​ള്ള​ ​ക​മ്പ​നി​യു​ടെ​ ​ക​ള്ള​ക്ക​ളി​യാ​ണെ​ന്ന് ​ക​ഴി​ഞ്ഞ​ ​ജൂ​ലാ​യി​ൽ​ ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​ഇ​ത് ​ശ​രി​വ​യ്ക്കു​ന്ന​താ​ണ് ​വി​ല​ ​വ​‌​ർ​ദ്ധ​ന.
670​ ​രൂ​പ​യാ​ണ് ​പു​തി​യ​ ​വി​ല.​ ​നേ​ര​ത്തെ​ ​ഇ​ത് 140​ ​രൂ​പ​യാ​യി​രു​ന്നു.​ ​ഭാ​ര​ത് ​ബ​യോ​ടെ​ക് ​ആ​ണ് ​നി​ർ​മ്മ​താ​ക്ക​ൾ.​ ​സ​ർ​ക്കാ​ർ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​മ​രു​ന്ന് ​എ​ത്തി​യ​ത്.​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ലേ​ ​എ​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​റു​ക​ളി​ലും​ ​ല​ഭ്യ​മാ​കൂ.
ഇ​പ്പോ​ൾ​ ​മ​രു​ന്നും​ ​സി​റി​ഞ്ചും​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​ല​ഭ്യ​മാ​കു​ക.​ ​നേ​ര​ത്തെ​ ​മ​രു​ന്ന് ​മാ​ത്ര​മാ​യി​രു​ന്നു.​ ​അ​സം​സ്‌​കൃ​ത​ ​വ​സ്തു​ക്ക​ളു​ടെ​ ​ക്ഷാ​മം​ ​പ​റ​ഞ്ഞാ​ണ് ​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​നി​റു​ത്തി​വ​ച്ചി​രു​ന്ന​ത്.
ന​വ​ജാ​ത​ ​ശി​ശു​ക്ക​ൾ​ക്ക് ​ഹെ​പ്പ​റ്റൈ​റ്റി​സ് ​ബി​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​സം​സ്ഥാ​ന​ത്ത് ​നി​ർ​ബ​ന്ധ​മാ​ണ്.​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ക​രു​ത​ൽ​ ​ശേ​ഖ​ര​ത്തി​ൽ​ ​നി​ന്ന് ​പ​ര​മാ​വ​ധി​ ​ല​ഭ്യ​മാ​ക്കി.​ ​എ​ന്നാ​ൽ,​​​ ​സ്റ്റോ​ക്ക് ​തീ​ർ​ന്നി​ട്ടും​ ​മ​രു​ന്ന് ​എ​ത്തി​ക്കാ​ത്ത​ത് ​ആ​ശ​ങ്ക​ ​സൃ​ഷ്ടി​ച്ചി​രു​ന്നു.
അ​തേ​സ​മ​യം,​​​ ​വേ​ന​ൽ​ ​ക​ടു​ത്ത​തോ​ടെ​ ​കേ​ര​ള​ത്തി​ൽ​ ​ഹെ​പ്പ​റ്റൈ​റ്റി​സ് ​-​ ​എ​ ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ ​കു​ത്ത​നേ​ ​കൂ​ടു​ക​യാ​ണ്.​ ​ര​ണ്ടു​ ​മാ​സ​ത്തി​നി​ടെ​ 4500​ ​പേ​ർ​ക്ക് ​രോ​ഗം​ ​വ​ന്നെ​ന്ന് ​കേ​ര​ള​കൗ​മു​ദി​ ​ഇ​ന്ന​ലെ​ ​വാ​ർ​ത്ത​ ​ന​ൽ​കി​യി​രു​ന്നു.​ ​മ​ലി​ന​ജ​ല​മാ​ണ് ​പ്ര​ധാ​ന​ ​വി​ല്ല​ൻ.

നിസാരനല്ല ബി

 കരളിനെ ബാധിക്കുന്ന, മരണത്തിനു വരെ കാരണമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി

 ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ-നഴ്‌സിംഗ് വിദ്യാർത്ഥികൾ, വിദേശത്തേക്ക് പോകുന്നവർ എന്നിവർക്ക് വാക്‌സിൻ നിർബന്ധം

വിദേശത്തേക്ക് പോകുന്നവരടക്കം പുറത്തു നിന്ന് വാക്സിൻ വാങ്ങിയാണ് സർക്കാർ ആശുപത്രികളിൽ കുത്തി​ വയ്പ് എടുക്കുന്നത്

കുട്ടികൾക്ക് അഞ്ചുവയസിനിടെ മൂന്നു ഡോസ് എടുക്കണം. സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEPATITIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA