SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

കാതോലിക്കാ സ്ഥാനാരോഹണം: ഹർജി തീർപ്പാക്കി

high-court

കൊച്ചി: ലെബനനിൽ 25ന് നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങിലേക്ക് കേരള സർക്കാർ പ്രതിനിധി സംഘത്തെ അയയ്‌ക്കുന്നതിനെതിരായ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. തടയാനുള്ള കാരണങ്ങളൊന്നും ഹർജിക്കാരന് ബോധിപ്പിക്കാനായില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി തീർപ്പാക്കി. വിദേശങ്ങളിൽ നടന്ന മതപരമായ ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ മുമ്പും പങ്കെടുത്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു. തൃശൂർ സ്വദേശി ഗിൽബർട്ട് ചീരനാണ് ഹർജി നൽകിയത്.

 കേ​ന്ദ്ര​പ്ര​തി​നി​ധി​ ​സം​ഘം ലെ​ബ​നനി​ലേ​ക്ക്
25​ന് ​ലെ​ബ​നനി​ൽ​ ​യാ​ക്കോ​ബാ​യ​ ​സ​ഭ​യു​ടെ​ ​കാ​തോ​ലി​ക്ക​യാ​യി​ ​ജോ​സ​ഫ് ​മാ​ർ​ ​ഗ്രി​ഗോ​റി​യോ​സി​നെ​ ​വാ​ഴി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​നാ​ലു​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​വി.​ ​മു​ര​ളീ​ധ​ര​ൻ,​ ​അ​ൽ​ഫോ​ൺ​സ് ​ക​ണ്ണ​ന്താ​നം,​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​എം.​പി,​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ഷോ​ൺ​ ​ജോ​ർ​ജ്ജ് ​എ​ന്നി​വ​രാ​ണ് ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കു​ക.​ ​ഇ​വ​ർ​ 24​ന് ​രാ​വി​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​യാ​ത്ര​ ​തി​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA